വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കുക്കിങ്' തുടരുന്നു... തടയാനാവാതെ ഓസീസ്, ഇംഗ്ലണ്ടിനു മികച്ച ലീഡ്

ഇംഗ്ലണ്ട് ഓപ്പണര്‍ അലെസ്റ്റര്‍ കുക്കിന് ‍ഡബിള്‍ സെഞ്ച്വറി

By Manu

മെല്‍ബണ്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനു മേല്‍ക്കൈ. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ ഒറ്റയാന്‍ പോരാട്ടമാണ് കളിയില്‍ ഇംഗ്ലണ്ടിനു മുന്‍തൂക്കം സമ്മാനിച്ചത്. ക്രീസില്‍ മറുഭാഗത്ത് തനിക്കു കൂട്ടായി എത്തിയവരെല്ലാം അധികം ചെറുത്തുനില്‍ക്കാതെ പുറത്തായെങ്കിലും കുക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പൊരുതുകയാണ്. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്ന കുക്ക് മൂന്നാം ദിനം സ്റ്റ്‌പെടുക്കുമ്പോഴും 'കുക്കിങ്' തുടരുകയാണ്. ഡബിള്‍ സെഞ്ച്വറിയോടെയാണ് കുക്ക് ക്രീസില്‍ നില്‍ക്കുന്നത്. 409 പന്തില്‍ 27 ബൗണ്ടറികളോടെ താരം 244 റണ്‍സ് അടിച്ചെടുത്തു. കുക്കിന്റെ അഞ്ചാം ടെസ്റ്റ് ഡബിള്‍ സെഞ്ച്വറിയാണിത്.

1

ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 327 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് മൂന്നാംദിനം കളി നിര്‍ത്തിയപ്പോള്‍ ഒമ്പതു വിക്കറ്റിന് 491 റണ്‍സെടുത്തിട്ടുണ്ട്. കുക്കിനോടൊപ്പം റണ്ണൊന്നുമെടുക്കാതെ ജെയിംസ് ആന്‍ഡേഴ്‌സനാണ് ക്രീസില്‍. ഒരു വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ട് ഇപ്പോള്‍ 164 റണ്‍സിനു മുന്നിലാണ്.
കുക്കിനെ കൂടാതെ ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയില്‍ അര്‍ധസെഞ്ച്വറി തികച്ച മറ്റൊരു താരം. റൂട്ട് 133 പന്തില്‍ ഏഴു ബൗണ്ടറികളോടെ 61 റണ്‍സ് നേടി. മറ്റുള്ളവരൊന്നും 30 റണ്‍സ് തികച്ചില്ല.

2

രണ്ടു വിക്കറ്റിന് 192 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ തുടര്‍ച്ചയായ ഇടവേളകളില്‍ ഓസീസ് പിഴുതെങ്കിലും കുക്കിനു മുന്നില്‍ ഈ അടവുകളൊന്നും ഫലിച്ചില്ല. ഓസീസിനു വേണ്ടി ജോഷ് ഹാസ്ല്‍വുഡ്, നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Thursday, December 28, 2017, 15:20 [IST]
Other articles published on Dec 28, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X