ബോര്‍ഡുമായുള്ള തര്‍ക്കം രൂക്ഷം; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ജോലിയില്ലാതായി

  • Posted By:
Subscribe to Oneindia Malayalam

സിഡ്‌നി: ക്രിക്കറ്റ് താരങ്ങളുമായുള്ള കരാര്‍ സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനാല്‍ ഓസ്‌ട്രേലിയയില്‍ 230ഓളം കളിക്കാര്‍ ജോലിയില്ലാത്തവരായെന്ന് കളിക്കാരുടെ യൂണിയന്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും കളിക്കാരും തമ്മില്‍ മാസങ്ങളായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താനായില്ല.

കളിക്കാരുമായി നേരത്തെയുണ്ടാക്കിയ അഞ്ചുവര്‍ഷത്തെ കരാര്‍ രണ്ടാഴ്ച മുന്‍പ് അവസാനിച്ചതോടെ ഇവര്‍ക്ക് പ്രതിഫലമൊന്നും ലഭിക്കാതായി. ദക്ഷിണാഫ്രിക്കന്‍ എ ടീമിന്റെ സന്ദര്‍ശനവും ഇതോട അവതാളത്തിലായിരിക്കുകയാണ്. കളിക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം അടങ്ങുന്ന കരാര്‍ അവതരിപ്പിച്ചതാണ് വിഷയം സങ്കീര്‍ണമാകാന്‍ കാരണമായത്.

australian

നേരത്തെ നല്‍കിയ പ്രതിഫലത്തില്‍ വര്‍ദ്ധനവ് വരുത്തിയെങ്കിലും കളിക്കാര്‍ ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കരുതെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം. കളിക്കാരുമായി അവസാനവട്ട ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇതില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ഓഗസ്ത് സംപ്തംബര്‍ മാസത്തില്‍ ബംഗ്ലാദേശില്‍ ഓസ്‌ട്രേലിയ ക്രിക്കറ്റ് സീരീസിനെത്തുന്നുണ്ട്. ഇതിനുശേഷം ഇന്ത്യയിലും ഇംഗ്ലണ്ടിലും സന്ദര്‍ശനം നടത്തും.

English summary
Australian cricketers’ pay dispute continues, no agreement on new deal
Please Wait while comments are loading...