വീണ്ടും മലയാളി; കേരളത്തിന് അഭിമാനം; ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

  • Posted By:
Subscribe to Oneindia Malayalam
cmsvideo
ബേസില്‍ തമ്പി ഇന്ത്യൻ ടീമില്‍!

മുംബൈ: രഞ്ജി ട്രോഫി ഐപിഎല്‍ മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തോടെ മലയാളി ക്രിക്കറ്റ്താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടി. ശ്രീലങ്കയ്ക്കെതിരേയുള്ള ടി-ട്വന്റി ടീമിലാണ് ബേസില്‍ ഇടംപിടിച്ചത്. ഇതോടെ ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ കേരളാ പേസറും നാലാമത്തെ താരവുമായി ബേസില്‍ തമ്പി.

ശശി കപൂറിന്റെ മരണത്തിനു പിന്നാലെ തരൂരിന് അനുശോചനം!! അബദ്ധം പ്രമുഖ ചാനലിന്

ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവരാണ് ബേസിലിന് മുന്‍പ് ഇന്ത്യന്‍ ടീമില്‍ മുമ്പ് ഇടംനേടിയ മലയാളി താരങ്ങള്‍. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയിയതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ടി ട്വന്റി ക്യാപ്റ്റന്‍. ശ്രീലങ്കയ്ക്കെതിരേ ഏകദിന മത്സങ്ങള്‍ക്ക് ശേഷമാണ് ടി ട്വന്റി നടക്കുക.

basil

ടി ട്വന്റി ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍, ദിനേശ് കാര്‍ത്തിക്, എം.എസ്.ധോണി, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, യുവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, ജാദവ് ഉദ്നകട്.

ഇതുകൂടാതെ അടുത്ത വര്‍ഷം ആദ്യം സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യമായാണ് ബുംറ ടെസ്റ്റ് ടീമിലെത്തുന്നത്. വൃദ്ധിമാന്‍ സാഹയ്ക്കു പുറമെ വിക്കറ്റ് കീപ്പറായി പാര്‍ഥിവ് പട്ടേലും ടീമിലുണ്ട്.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍) വിജയ് രാഹുല്‍, ശിഖര്‍ ധവാന്‍, പുജാര, രഹാനെ, (വൈസ്.ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, അശ്വിന്‍, ജഡേജ, പാര്‍ത്ഥീവ് പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

English summary
Washington Sundar, Basil Thampi, Deepak Hooda in India's T20 squad
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്