മഞ്ജരേക്കര്‍ക്ക് ശ്രീശാന്തിനോട് കലിപ്പോ?; ബിസിസിഐ അപ്പീല്‍ നല്‍കണമെന്ന് മുന്‍താരം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മുന്‍ ഇന്ത്യന്‍താരം ശ്രീശാന്തിന് കളിക്കളത്തിലേക്ക് മടങ്ങിവരാമെന്ന കേരള ഹൈക്കോടതി വിധിയെ ബിസിസിഐ ചോദ്യം ചെയ്യുമോ എന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കുകയും ബിസിസിഐക്കെതിരെ വിമര്‍ശനം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു കാര്യം ക്രിക്കറ്റ് വൃത്തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

ശ്രീശാന്തിനോട് എതിര്‍പ്പുള്ള മുന്‍ താരങ്ങളെല്ലാം ബിസിസിഐ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന അഭിപ്രായക്കാരാണ്. പ്രത്യേകിച്ചും ശ്രീശാന്ത് ഒത്തുകളിക്ക് കൂട്ടുനിന്നെന്ന് ഉറച്ചുവിശ്വസിക്കുന്നവര്‍ ഇക്കൂട്ടത്തിലൂണ്ട്. മുന്‍ ഇന്ത്യന്‍താരം സഞ്ജയ് മഞ്ജരേക്കര്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു മഞ്ജരേക്കറിന്റെ പ്രതികരണം.

-sreesanth-3-0

ശ്രീശാന്തിനെ വിലക്കാന്‍ ബിസിസിഐയ്ക്ക് മതിയായ കാരണമുണ്ടെങ്കില്‍ തീര്‍ച്ചയായും ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. 2015ല്‍ ദില്ലി കോടതി ശ്രീശാന്തിനെ ഒത്തുകളിയില്‍ നിന്നും കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് പിന്‍വലിച്ചിരുന്നില്ല.

ശ്രീശാന്ത് കുറ്റക്കാരനാണെന്നാണ് ബിസിസിഐ കമ്മറ്റിയുടെ കണ്ടെത്തല്‍ എന്നായിരുന്നു ഇവരുടെ വാദം. ഇതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹൈക്കോടതിയില്‍നിന്നും വിധി സമ്പാദിച്ചത്. എന്നാല്‍, മുപ്പത്തിനാലുകാരനായ ശ്രീന്തിന് കേരള ടീമിലേക്കോ ഇന്ത്യന്‍ ടീമിലേക്കോ മടങ്ങിയെത്തുക എളുപ്പമല്ല. ഫോമും ഫിറ്റ്‌നസും വീണ്ടെടുക്കാന്‍ ആറുമാസത്തെ സമയമാണ് ശ്രീശാന്ത് പറയുന്നതെങ്കിലും സജീവക്രിക്കറ്റിലേക്ക് ശ്രീശാന്തിന് മടങ്ങാന്‍ കഴിഞ്ഞേക്കില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായം.

English summary
Is BCCI ready to contest Kerala High Court order on S. Sreesanth? asks Manjrekar
Please Wait while comments are loading...