ദില്ലി: ഐസിസിക്ക് വമ്പന്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന ബിസിസിഐയ്ക്ക് വരുമാനത്തിലെ വലിയൊരു വിഹിതം നല്കാന് തീരുമാനമായി. 405 മില്യണ്‍ ഡോളറാണ് ബിസിസിഐയ്ക്ക് ലഭിക്കുക. തൊട്ടുപിന്നിലുള്ള ഇംഗ്ലണ്ടിന് 139 മില്യണ്‍ ഡോളര്‍ മാത്രമേ ലഭിക്കുകയുളളൂ. 266 മില്യണ്‍ ഡോളറാണ് ഇംഗ്ലണ്ടിനെക്കാള്‍ അധികമായി ഇന്ത്യയ്ക്ക് ലഭിക്കുക.
293 മില്യണ്‍ ഡോളര്‍ മാത്രമാണ് ഇന്ത്യയ്ക്ക് നല്കാന് നേരത്തെ ധാരണയായത്. എന്നാല്‍ കടുത്ത വിലപേശലിനൊടുവില്‍ 405 മില്യണ്‍ ഡോളര്‍ നല്കാന് തീരുമാനമാവുകയായിരുന്നു. ഓസ്ട്രേലിയ, പാക്കിസ്ഥാന്, വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്ക് 128 മില്യണ്‍ ഡോളറാണ് ലഭിക്കുക. സിംബാംബ്വേയ്ക്ക് 94 മില്യണ്‍ ഡോളറും നല്‍കും.
1536 മില്യണ്‍ ഡോളറാണ് ഐസിസിയുടെ ആകെ വരുമാനം. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളിലൂടെ ലഭിക്കുന്നതാണെന്ന വാദം ഉയര്‍ത്തി 570 മില്യണ്‍ ഡോളര്‍ വേണമെന്നായിരുന്നു ബിസിസിഐയുടെ വാദം. എന്നാല്‍ മറ്റു രാജ്യങ്ങള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് ബിസിസിഐ അയഞ്ഞത്. ആകെ വരുമാനത്തിന്റെ 22.8 ശതമാനവും ഇന്ത്യയ്ക്കാണ് ലഭിക്കും. ഇംഗ്ലണ്ടന് 7.8 ശതമാനം ലഭിക്കുമ്പോള്‍ മറ്റു രാജ്യങ്ങള്‍ക്ക് 7.2ഉം നല്‍കാനാണ് തീരുമാനം.