ശ്രീശാന്തിന് തിരിച്ചുവരവ് കഠിനം!!! ബിസിസിഐ 'അടുത്ത പണി' തുടങ്ങി!! ഞെട്ടിക്കുന്ന നീക്കം...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ബിസിസിഐയുടെ വിലക്ക് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുന്ന മലയാളി താരം ശ്രീശാന്തിന് തിരിച്ചുവരവ് കഠിനമാവുമെന്ന് ഉറപ്പായി. ഹൈക്കോടതി വിധിക്കെതിരേ ശക്തമായ നീക്കത്തിനൊരുങ്ങുകയാണ് ബിസിസിഐ. തന്റെ വിലക്ക് ഹൈക്കോടതി നീക്കിയ കാര്യമറിയിച്ചു കൊണ്ട് ശ്രീ ബിസിസിഐയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ വീണ്ടും പൂട്ടാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം.

ബിസിസിഐ അപ്പീലിന്

ബിസിസിഐ അപ്പീലിന്

വിലക്ക് നീക്കിയ ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ ബിസിസിഐ തയ്യാറല്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചത്.

 വിലക്ക് നീക്കിയത്

വിലക്ക് നീക്കിയത്

2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നപ്പോള്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തു കളിച്ചുവെന്നതായിരുന്നു ശ്രീശാന്തിനെതിരായ കേസ്. തുടര്‍ന്ന് താരത്തിന് ബോര്‍ഡ് ആജീവനാന്ത വിലക്കുമേര്‍പ്പെടുത്തി. തിങ്കളാഴ്ചയാണ് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ വിലക്ക് നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ബിസിസിഐയുടെ ആദ്യ പ്രതികരണം

ബിസിസിഐയുടെ ആദ്യ പ്രതികരണം

ഹൈക്കോടതി വിധി വന്നപ്പോള്‍ വിധിയെക്കുറിച്ച് പഠിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെന്നാണ് ബിസിസിഐ അറിയിച്ചത്. എന്നാല്‍ അപ്പീല്‍ പോവാനാണ് തങ്ങള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുകയായിരുന്നു.

മാത്യുവിന്റെ പിന്തുണ രക്ഷിക്കില്ല

മാത്യുവിന്റെ പിന്തുണ രക്ഷിക്കില്ല

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ബിസിസിഐയുടെ വൈസ് പ്രസിഡന്റുമായ ടിസി മാത്യു ശ്രീശാന്തിന്റെ വിലക്ക് നീക്കിയതില്‍ നേരത്തേ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ബിസിസിഐ ഇതിനെതിരേ അപ്പീല്‍ പോവാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മാത്യുവിനും ശ്രീശാന്തിനെ രക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് സൂചന.

നിയമവിഭാഗം പരിശോധിക്കുന്നു

നിയമവിഭാഗം പരിശോധിക്കുന്നു

കേരള ഹൈക്കോടതിയുടെ വിധിയെക്കുറിച്ച് ബിസിസിഐയുടെ നിയമവിഭാഗം പരിശോധിച്ചുവരികയാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്. അപ്പീല്‍ പോവാനുള്ള അവകാശം ബിസിസിഐക്കുണ്ടെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ശ്രീശാന്ത് തയ്യാറെടുപ്പില്‍

ശ്രീശാന്ത് തയ്യാറെടുപ്പില്‍

വിലക്ക് നീക്കപ്പെട്ട ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രീശാന്ത്. ഫിറ്റ്‌നസ് വീണ്ടെടുക്കാനും താരം ശ്രമിച്ചിരുന്നു. ഗ്രൗണ്ട് പരിശീലനം നടത്താനും ശ്രീശാന്ത് ശ്രമം തുടങ്ങിയിരുന്നു.

BCCI to appeal Sreesanth verdict
ആദ്യം കേരള ടീം

ആദ്യം കേരള ടീം

കേരള ടീമില്‍ തിരിച്ചെത്തുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് ശ്രീശാന്ത് വിലത്ത് നീക്കപ്പെട്ട ശേഷം പറഞ്ഞിരുന്നു. 2018ല്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാണ് തന്റെ പദ്ധതിയെന്നും താരം വ്യക്തമാക്കിയിരുന്നു.

English summary
Sreesanth verdict: Bcci to give appeal in Division bench
Please Wait while comments are loading...