ശ്രീശാന്ത് ഇനി ക്രിക്കറ്റ് കളിക്കില്ല? അവസാന പ്രതീക്ഷയും അസ്തമിച്ചു...ബിസിസിഐ ഉറച്ചുതന്നെ!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ക്രിക്കറ്റിലേക്കു മടങ്ങിവരികയെന്ന ഇന്ത്യയുടെ മലയാളി പേസര്‍ എസ് ശ്രീശാന്തിന്റെ പ്രതീക്ഷകള്‍ക്കു വീണ്ടും ബിസിസിഐയുടെ തിരിച്ചടി. ഒത്തുകളിയെ തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വിലക്കിനെതിരേ ശ്രീശാന്ത് നല്‍കിയ റിവ്യു ഹരജിക്കു മറുപടിയായാണ് ബിസിസിഐ നിലപാട് അറിയിച്ചത്.

നീക്കേണ്ട സാഹചര്യമില്ല

ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും വിലക്ക് നീണ്ടെന്നു തീരുമാനിച്ചത് മുന്‍ ഭരണസമിതിയാണെന്നും ബിസിസിഐ സിഇഒ രാഹുല്‍ ജോരിയ പറഞ്ഞു.

സ്കോട്ടിഷ് ലീഗിലേക്കു ക്ഷണം

സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിനു ക്ഷണം ലഭിച്ചിരുന്നു. തുടര്‍ന്ന് അനുമതി തേടി താരം ബിസിസിഐയെ സമീപിക്കുകയും ചെയ്തു. പക്ഷെ ശ്രീശാന്തിന് ബിസിസിഐ അനുമതി നിഷേധിക്കുകയായിരുന്നു. ബിസിസിഐ തലപ്പത്ത് പിന്നീട് അഴിച്ചുപണി വന്നതോടെ ശ്രീശാന്ത് വിലക്കിനെതിരേ റിവ്യു ഹര്‍ജി നല്‍കുകായയിരുന്നു. ഇതാണ് ഇപ്പോള്‍ തള്ളിയത്.

വിലക്കിനു കാരണം

2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുമ്പോള്‍ വാതുവയ്പ്പുകാരില്‍ നിന്നു പണം വാങ്ങി ഒത്തുകളിച്ചെന്നായിരുന്നു ശ്രീശാന്തിന് എതിരായ ആരോപണം. തുടര്‍ന്നു സസ്‌പെന്റ് ചെയ്യപ്പെട്ട ശ്രീശാന്തടക്കം മൂന്നു താരങ്ങളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് മൂവരെയും കുറ്റക്കാരല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഇന്ത്യക്കായി തിളങ്ങി

ഇന്ത്യക്കുവേണ്ടി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി ട്വന്റിയും ശ്രീ കളിച്ചിട്ടുണ്ട്. 2007ലെ പ്രഥമ ടി ട്വന്റി ലോകകപ്പില്‍ കിരീടം നേടിയ ടീമില്‍ അംഗമായതാണ് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. പാകിസ്താനെതിരായ ഫൈനലില്‍ അവസാന ക്യാച്ചെടുത്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത് ശ്രീശാന്തായിരുന്നു.

English summary
Won't lift life ban against Sreesanth: BCCI informs HC
Please Wait while comments are loading...