സൂപ്പര്‍താരമായി മാറിയതെങ്ങനെ? ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്ക് വെളിപ്പെടുത്തുന്നു

  • Posted By:
Subscribe to Oneindia Malayalam

പൂണെ: ഐപിഎല്‍ പൂണെ ടീമിന്റെ ഭാഗമായ ഇംഗ്ലണ്ട് താരം ബെന്‍സ്റ്റോക്ക് ആണ് ഏറ്റവും വിലകൂടിയ ഐപിഎല്‍ താരം. ഒരിക്കല്‍ പരിക്കുമൂലം വിട്ടുനില്‍ക്കേണ്ടിവന്ന അനുഭവമാണ് തന്നെ ഇംഗ്ലണ്ടിന്റെ താരമാക്കി മാറ്റിയതെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അവസരം തുറന്നുതന്നതെന്നും ബെന്‍സ്റ്റോക്ക് പറയുന്നു.

2015ലെ ഐസിസി ലോകകപ്പില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമുകളിലൊന്ന് ഇംഗ്ലണ്ട് ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്തായ ടീമിന്റെ മടങ്ങിവരവ് ദുഷ്‌കരമായിരിക്കുമെന്ന് പലരും വിധിയെഴുതി. എന്നാല്‍, കഴിഞ്ഞസീസണില്‍ ഇന്ത്യ ഒഴികെ കളിച്ച എല്ലാ ഏകദിന സീരീസും നേടിയാണ് ഇംഗ്ലണ്ട് അന്താരാഷ്ട്ര രംഗത്ത് കുതിപ്പ് നടത്തിയത്.

benstokes

ഇംഗ്ലണ്ടിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ചാലകശക്തിയായത് ബെന്‍സ്റ്റോക്ക്‌സ് എന്ന ഓള്‍ റൗണ്ടറാണ്. 2014 ഐസിസി ടി20 ലോകകപ്പില്‍ പുറത്തിരിക്കേണ്ടിവന്നതാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് സ്റ്റോക്ക് പറഞ്ഞു. അന്ന് ഒരു ഇരുമ്പ് ലോക്കറിന് മുഷ്ടി ചുരുട്ടി ഇടിച്ച് കൈക്കുഴയ്ക്ക് പരിക്കേറ്റതാണ് സ്റ്റോക്കിന് വിനയായത്.

നല്ലൊരു അവസരം നഷ്ടമായതോടെ ഏതുവിധേനയും കളിക്കത്തില്‍ തിരിച്ചെത്താനും ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെടാനും തുടങ്ങി. ഇത് തന്നിലെ ക്രിക്കറ്ററെ മാറ്റിമറിച്ചെന്നും മികച്ച താരമാകാന്‍ സഹായിച്ചെന്നും സ്റ്റോക്ക് വിലയിരുത്തുന്നു. ഐപിഎല്‍ ട്രോഫി നേടുകയും പിന്നീട് വരുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ രാജ്യത്തെ ചാമ്പ്യന്മാരാക്കുകയുമാണ് സ്റ്റോക്ക്‌സിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

English summary
Ben Stokes reveals ‘episode of stupidity’ that made him England cricket superstar
Please Wait while comments are loading...