മാൻ ഓഫ് ദ മാച്ച് ഭുവനേശ്വര്‍ കുമാറും ധവാനും രണ്ടാം ടെസ്റ്റിനില്ല.. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി!!

  • Posted By:
Subscribe to Oneindia Malayalam

കൊൽക്കത്ത: തൽക്കാലം ബാറ്റിംഗിൽ വിരാട് കോലി എന്താണോ അതാണ് ഭുവനേശ്വർ കുമാർ ബൗളിംഗിൽ ഇന്ത്യൻ ടീമിന്. ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി 20 ആയാലും ഇന്ത്യയുടെ സ്റ്റാർ ബൗളർ. വിശ്വസിക്കാവുന്ന ബൗളര്‍. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഭുവനേശ്വർ മാൻ ഓഫ് ദ മാച്ചായത് വെറുതെയല്ല, ഈ കളി ഇവിടെ വരെ കൊണ്ടെത്തിച്ചത് രണ്ടിന്നിംഗ്സിലും ഭുവി പുറത്തെടുത്ത ബൗളിംഗ് പ്രകടനം കൊണ്ടാണ്.

പന്നിയും ബീഫും വിളമ്പാത്ത 'ഹിന്ദു' ഹോട്ടലുകളോ.. എന്താണ് ബാംഗ്ലൂരിലെ 'നോൺ വെജ്' മിലിട്ടറി ഹോട്ടലുകൾ? ഇത് 'ഹലാൽ കട്ട്' പോലൊരു ജിന്നാണ് ബഹൻ!!

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീലങ്കയ്ക്കെതിരായ ബാക്കി രണ്ട് ടെസ്റ്റുകളിലും ഭുവനേശ്വർ കുമാർ ഉണ്ടാകില്ല എന്നതാണ് ബി സി സി ഐ പുറത്ത് വിട്ട പ്രസ്താവന പറയുന്നത്. ഭുവനേശ്വർ കുമാർ മാത്രമല്ല ഓപ്പണർ ശിഖർ ധവാനും രണ്ടാം ടെസ്റ്റിന് ഉണ്ടാകില്ല. ആദ്യ ടെസ്റ്റ് സമനിലയിലായതോടെ ബാക്കിയുള്ള കളികള്‍ ഇന്ത്യയ്ക്ക് നിർണായകമായിരിക്കുകയാണ്. ഭുവിയുടെയും ധവാന്റെയും അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും എന്ന കാര്യം ഉറപ്പ്.

ഭുവനേശ്വറിന് വിവാഹം

ഭുവനേശ്വറിന് വിവാഹം

നവംബർ 23ന് ഭുവനേശ്വർ കുമാറിന് വിവാഹമാണ്. അതുകൊണ്ടാണ് ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ നിന്നും പിൻവാങ്ങുന്നത്. ഗ്രേറ്റർ നോയിഡ സ്വദേശിനിയായ നുപുർ നഗറാണ് ഭുവിയുടെ വധു. ഒക്ടോബർ നാലിനായിരുന്നു ഭുവനേശ്വർ കുമാറിന്റെ വിവാഹനിശ്ചയം. ശിഖർ ധവാനടക്കമുള്ള ഇന്ത്യൻ താരങ്ങളും സുഹൃത്തുക്കളും നിശ്ചയത്തിനെത്തിയിരുന്നു.

ധവാനും രണ്ടാം ടെസ്റ്റിനില്ല

ധവാനും രണ്ടാം ടെസ്റ്റിനില്ല

കൊൽക്കത്ത ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 94 റൺസടിച്ച് ഇന്ത്യയ്ക്ക് ശക്തമായ അടിത്തറയിട്ട ശിഖർ ധവാനും രണ്ടാം ടെസ്റ്റിൽ ഉണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ധവാന്‌ ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്. ധവാന് പകരം മുരളി വിജയ് രണ്ടാം ടെസ്റ്റിൽ ഓപ്പൺ ചെയ്യാനാണ് സാധ്യത.

ഭുവനേശ്വർ മിന്നും ഫോമിൽ

ഭുവനേശ്വർ മിന്നും ഫോമിൽ

തകർപ്പൻ ഫോമിലാണ് ഭുവനേശ്വർ കളിക്കുന്നത്. സമീപകാലത്ത് ഒരിന്ത്യൻ ഫാസ്റ്റ് ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഭുവി കൊൽക്കത്തയിൽ പുറത്തെടുത്തത്. രണ്ടിന്നിംഗ്സിലും നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവി സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയെ മറികടന്ന് മാൻ ഓഫ് ദ മാച്ചുമായി.

ഭുവിക്ക് പകരം ആര്

ഭുവിക്ക് പകരം ആര്

ലങ്കയുമായുളള ബാക്കി ടെസ്റ്റുകൾക്ക് തമിഴ്നാട് ഓൾറൗണ്ടർ വിജയ് ശങ്കറിനെ ഭുവനേശ്വർ കുമാറിന് പകരക്കാരനായി ടീമിലെടുത്തിട്ടുണ്ട്. മീഡിയം പേസ് ബൗളറും മധ്യനിര ബാറ്റ്സ്മാനുമാണ് വിജയ് ശങ്കർ. രണ്ടാം ടെസ്റ്റിൽ ഭുവിക്ക് പകരക്കാരനായി ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ കളിക്കാനാണ് സാധ്യത. ടെസ്റ്റ് സ്ക്വാഡിലുണ്ടായിരുന്ന ഇഷാന്തിനെ ദില്ലിക്ക് വേണ്ടി രഞ്ജി കളിക്കാൻ വിട്ടയച്ചിരുന്നു.

ഷമിക്ക് ഇരട്ടിപ്പണി

ഷമിക്ക് ഇരട്ടിപ്പണി

ഭുവനേശ്വർ കുമാറിന്റെ അഭാവത്തിൽ മുഹമ്മദ് ഷമിക്കായിരിക്കും ഫാസ്റ്റ് ബൗളിങ് ഡിപ്പാർട്ട്മെന്റിന്റെ മുഴുവൻ ഉത്തരവാദിത്തവും. ഭുവിക്കൊപ്പം ഷമിയും കൊൽക്കത്ത ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഉമേഷ് യാദവ്, അശ്വിൻ, ജഡേജ എന്നിവർക്കും വർക്ക് ലോഡ് കൂടും എന്ന കാര്യം ഉറപ്പാണ്.

English summary
Bhuvneshwar kumar and Shikhar Dhawan opt out due to personal reasons.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്