ഭുവനേശ്വര്‍ കുമാറും ഭുംമ്രയും; ഇന്ത്യ മറ്റൊരു ലോകകപ്പ് സ്വപ്‌നം കാണുന്നു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ബാറ്റിങ്ങില്‍ ലോകോത്തര താരങ്ങളുള്ളപ്പോഴും ഇന്ത്യയെ എല്ലാ കാലത്തും അലട്ടിയിരുന്നത് ഫാസ്റ്റ് ബൗളര്‍മാരുടെ നിലവാരത്തകര്‍ച്ചയാണ്. മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയാലും ബൗളിങ്ങിലെ മികവില്ലായ്മ ഇന്ത്യയെ പലപ്പോഴും തോല്‍വിയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ ടീമിന് പുതിയൊരു ദിശാബോധം നല്‍കുകയാണ് യുവ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുംമ്രയും.

ഐഎഎസ് പരീക്ഷ: ബ്ലൂടൂത്ത് വഴി ഭാര്യയുടെ സഹായം... മലയാളി ഐപിഎസ് ഓഫീസര്‍ പിടിയില്‍

തുടര്‍ച്ചയായ ഏഴു പരമ്പര വിജയങ്ങള്‍ ഇന്ത്യ നേടിയപ്പോള്‍ ബൗളര്‍മാരുടെ പങ്ക് നിര്‍ണായകമായിരുന്നു. അടുത്തകാലത്തൊന്നു ഇത്രയും ശക്തമായ ബൗളിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കുണ്ടായിട്ടില്ല. വിദേശ താരങ്ങളും മുന്‍ ഇന്ത്യന്‍ കളിക്കാരും ഇക്കാര്യം ശരിവെക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാറും ഭുംമ്രയും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയ്ക്ക് പ്രതീക്ഷയായി മാറുകയാണ്.

cricket

ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ 2019ലെ ലോകകപ്പില്‍ ഇരുവരുമാകും ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍. ഉമേഷ് യാദവ്, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്ക് ഒരു സാധ്യതപോലും നല്‍കാതെയാണ് ഇരുവരും കളിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ചില മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചതൊഴിച്ചാല്‍ ഫോമില്ലായ്മമൂലം ഇരുവര്‍ക്കും ടീമില്‍ സ്ഥാനം നഷ്ടമായിട്ടില്ല.

നിവിന്‍ പോളി നായികയ്ക്ക് നേരിട്ടത്... ഒരു വര്‍ഷമായി പിന്തുടര്‍ന്നു, ലക്ഷ്യം ഒന്നുമാത്രം, പിടിയില്‍

അവസാന ഓവറുകളിലെ കണിശതയാര്‍ന്ന ബൗളിങ്ങാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരാണ് ഇവരെന്ന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് അഭിപ്രായപ്പെടുന്നു. ന്യൂസിലന്‍ഡിനെതിരായ നിര്‍ണായ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരമ്പര വിജയം നല്‍കിയത് ഇവരുടെ മിന്നുന്ന പ്രകടനമായിരുന്നു. ബാറ്റിങ് പിച്ചില്‍ അവസാന ഓവറുകളില്‍ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്മാരെ തളച്ചിടാന്‍ കഴിഞ്ഞത് കളിയില്‍ വഴിത്തിരിവായി. ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെട്ടുവരുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്.

English summary
Bhuvneshwar Kumar, Jasprit Bumrah leading the way as India pacers come of age
Please Wait while comments are loading...