വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ ബാറ്റിംഗിനെ കളിയാക്കി ട്വീറ്റ്... ടെയ്‌ലര്‍ മാപ്പ് പറഞ്ഞു; പക്ഷേ ആരാധകര്‍ വെറുതെ ഇരിക്കുമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയെ കളിയാക്കിയ ബ്രെണ്ടന്‍ ടെയ്‌ലറിന് പണി കിട്ടി.

By Muralidharan

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയെ കളിയാക്കിയ ബ്രെണ്ടന്‍ ടെയ്‌ലറിന് പണി കിട്ടി. ധോണിയുടെ ബാറ്റിംഗ് കണ്ടിട്ട് ടെസ്റ്റ് മത്സരമാണ് എന്ന് തെറ്റിദ്ധരിച്ചതിനാണ് ഫാന്‍സെല്ലാം കൂടി ടെയ്‌ലറിന് പൊങ്കാലയിടാന്‍ ഒരുങ്ങിയത്. രംഗം പന്തിയല്ല എന്ന് കണ്ട ടെയ്‌ലര്‍ മാപ്പ് പറഞ്ഞ് തടിയൂരി.

Read Also: സുഡാപ്പികളുടെ വഴിയേ.. എസ്എഫ്‌ഐയുടെ മുസ്ലിം വനിതാ സ്ഥാനാര്‍ഥിക്ക് മുഖമില്ല.. സോഷ്യല്‍ മീഡിയ വിടുമോ?

സിംബാബ്‌വെയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് 30 കാരനായ ടെയ്‌ലര്‍. മികച്ച ഫോമില്‍ കളിക്കേ ഇരുപത്തി ഒമ്പതാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ആരാധകരെ ഞെട്ടിച്ച ചരിത്രവും ടെയ്‌ലര്‍ക്ക് ഉണ്ട്. ധോണിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന കമന്റിനിടയായ സാഹചര്യം ഇങ്ങനെ..

ധോണി ടെസ്റ്റാണോ കഴിക്കുന്നത്

ധോണി ടെസ്റ്റാണോ കഴിക്കുന്നത്

ധോണിയുടെ ഏകദിനത്തിലെ ബാറ്റിംഗ് കാണുമ്പോള്‍ പലര്‍ക്കും തോന്നാറുള്ള സംശയമാണ് ഇത്. ധോണി ടെസ്്റ്റാണോ കളിക്കുന്നത്. തുഴച്ചില്‍ എന്ന് വരെ ധോണിയുടെ ബാറ്റിംഗിനെ വിളിക്കുന്നവരുണ്ട്. ഈ സംശയം തന്നെയാണ് ബ്രെണ്ടന്‍ ടെയ്‌ലറിനും തോന്നിയത് എന്നാണ് ടെയ്‌ലറുടെ ട്വീറ്റ് കണ്ടാല്‍ തോന്നുക.

ഇതായിരുന്നു ആ ട്വീറ്റ്

ഇതായിരുന്നു ആ ട്വീറ്റ്

ഞാന്‍ കരുതി എം എസ് ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചു എന്ന്.. - ഇതായിരുന്നു ബ്രെണ്ടന്‍ ടെയ്‌ലറുടെ ട്വീറ്റ്. ഫാന്‍സിന് ദേഷ്യം വന്നത് സ്വാഭാവികം. സംഭവം പന്തിയല്ല എന്ന് മനസിലാക്കിയ ടെയ്‌ലര്‍ ഉടന്‍ തന്നെ തെറ്റ് തിരുത്തി. ട്വിറ്ററിലൂടെ തന്നെ മാപ്പും പറഞ്ഞു.

തെറ്റിപ്പോയി ക്ഷമിക്കണം

തെറ്റിപ്പോയി ക്ഷമിക്കണം

ഒരു ടെസ്റ്റ് കൂടി ഉണ്ട് എന്ന് കരുതി. തെറ്റിപ്പോയി. മനസ് പിടിവിട്ടതാണ് എന്ന തരത്തില്‍ ടെയ്‌ലര്‍ ഒരു ട്വീറ്റ് കൂടി ചെയ്തു. എന്നാല്‍ ആരാധകര്‍ വിടാന്‍ ഭാവമില്ലായിരുന്നു. മനസിലായില്ല, മറുപടി ഒന്ന് കൂടി വിശദമാക്കാമോ എന്നായി അവരുടെ ചോദ്യം.

വീണ്ടും വിശദീകരണം

വീണ്ടും വിശദീകരണം

താന്‍ കളി കാണുന്നില്ല. വീട്ടുകാരോടൊപ്പം ബീച്ചിലാണ്. ക്രിക് ഇന്‍ഫോ നോക്കിയപ്പോള്‍ ധോണി ബാറ്റ് ചെയ്യുന്നു എന്ന് കണ്ടു. ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പരയില്‍ ഒരു ടെസ്റ്റ് കൂടി ഉണ്ട് എന്നാണ് വിചാരിച്ചത്. ഏകദിന പരമ്പരയുടെ കാര്യം വിട്ടുപോയി. - ടെയ്‌ലര്‍ വീണ്ടും ട്വിറ്ററിലൂടെ വിശദീകരിച്ചു.

വീട്ടുകാരാണ് കാര്യം

വീട്ടുകാരാണ് കാര്യം

ധോണിയുടെ കളി കാണാന്‍ നില്‍ക്കാതെ ടെയ്‌ലര്‍ ബീച്ചില്‍ പോയോ എന്നൊന്നും ആരാധകര്‍ ചോദിച്ചേക്കരുത് കേട്ടോ. മിന്നുന്ന ഫോമില്‍ കളിക്കുന്ന സമയത്താണ് വീട്ടുകാരുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടി ടെയ്‌ലര്‍ ക്രിക്കറ്റ് ഉപേക്ഷിച്ചത്. അതും വെറും 29 വയസ്സുള്ളപ്പോള്‍. കഴിഞ്ഞ വര്‍ഷം വിരമിക്കുമ്പോള്‍ സിംബാബ്‌വെ ടീമിന്റെ ക്യാപ്റ്റനായിരുന്നു ടെയ്‌ലര്‍.

ധോണി വിരമിച്ചതാണ് ടെയ്‌ലര്‍

ധോണി വിരമിച്ചതാണ് ടെയ്‌ലര്‍

ഇനി എം എസ് ധോണിയെക്കുറിച്് ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് സംശയമൊന്നും വേണ്ട. ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതാണ്. രണ്ട് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയില്‍ വെച്ചായിരുന്നു ധോണിയുടെ വിരമിക്കല്‍. ഇപ്പോള്‍ ട്വന്റി 20യിലും ഏകദിനത്തിലും മാത്രമേ ധോണി കളിക്കുന്നുള്ളൂ.

ടെസ്റ്റ് പരമ്പരയും കഴിഞ്ഞതാണ്

ടെസ്റ്റ് പരമ്പരയും കഴിഞ്ഞതാണ്

ഇനി പരമ്പരയില്‍ ഒരു ടെസ്റ്റ് കൂടിയുണ്ട് എന്നോര്‍ത്തും ടെയ്‌ലര്‍ ആശങ്കപ്പെടേണ്ട. ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3 - 0 ന് തൂത്തുവാരിയതാണ്. ഇതില്‍ രണ്ട് ടെസ്റ്റ് നാല് ദിവസം കൊണ്ട് തീര്‍ന്നു. വമ്പന്‍ ജയത്തോടെ ഇന്ത്യ ലോക റാങ്കിംഗില്‍ ഒന്നാമതും എത്തി.

Story first published: Tuesday, October 18, 2016, 9:01 [IST]
Other articles published on Oct 18, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X