ഐസിസി ട്വന്റി20 റാങ്കിംഗ്: ഭുമ്രയും കോലിയും നമ്പർ വൺ.. ന്യൂസിലൻ‍ഡിനെ തോൽപിച്ചാൽ ഇന്ത്യ രണ്ടാമത്!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്ര ഐ സി സി ട്വന്റി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഐ സി സി ഏകദിന റാങ്കിംഗിൽ ഭുമ്ര മൂന്നാം റാങ്കിൽ എത്തിയിരുന്നു. ഇld ഭുമ്രയുടെ കരിയർ ബെസ്റ്റ് റാങ്കിംഗാണ്. ട്വന്റി 20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തായിരുന്നു ഭുമ്ര. ഒന്നാം റാങ്കുകാരനായ പാകിസ്താന്റെ ഇമദ് വസിം ഒരു സ്ഥാനം താഴേക്കിറങ്ങിയപ്പോൾ ഭുമ്രയ്ക്ക് ഒന്നാം റാങ്ക് ലഭിക്കുകയായിരുന്നു. റഷീദ് ഖാനാണ് മൂന്നാം റാങ്കിൽ. സാമുവൽ ബദ്രി നാലിലും ഇമ്രാൻ താഹിർ അഞ്ചിലും. ടോപ് ഫൈവിലുള്ള ഏക ഫാസ്റ്റ് ബൗളറാണ് ഭുമ്ര.

ഓപ്പണറായതോടെ തലവര തന്നെ മാറിയ ഹിറ്റ്മാൻ രോഹിത് ശർമ.. സെഞ്ചുറി നമ്പർ 15.. അമ്പരപ്പിക്കുന്ന കണക്കുകൾ!!

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒന്നാം റാങ്ക് നിലനിർത്തിയിട്ടുണ്ട്. ഏകദിന റാങ്കിംഗിലും കോലി ഒന്നാമനാണ്. എ ബി ഡിവില്ലിയേഴ്സിനെ പിന്തള്ളിയാണ് വിരാട് കോലി ഏകദിനത്തിൽ കഴിഞ്ഞ ദിവസം ഒന്നാം റാങ്കിനുടമയായത്. 811 പോയിന്റുകളാണ് ട്വന്റി 20യിൽ കോലിക്കുള്ളത്. ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ചാണ് രണ്ടാമത്. വെസ്റ്റ് ഇൻഡീസിന്റെ എവിൻ ലെവിസ്, ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ അഞ്ചാം റാങ്കിലുമാണ്. ടോപ് ഫൈവിലുള്ള ഏക ഇന്ത്യൻ താരമാണ് കോലി.

bumrah-31-15

ടീം റാങ്കിംഗിൽ ന്യൂസിലൻഡാണ് ഒന്നാം സ്ഥാനത്ത്. പാകിസ്താനും വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനും പിന്നിൽ അ‍ഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ന്യൂസിലന്‍ഡിന് 125ഉം ഇന്ത്യയ്ക്ക് 116ഉം പോയിന്റുകളുണ്ട്. ന്യൂസിലൻഡിനെ 3 - 0 ന് തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് 122 പോയിന്റുമായി രണ്ടാം സ്ഥാനത്ത് വരെ എത്താൻ സാധിക്കും. ന്യൂസിലൻഡ് റാങ്കിംഗിൽ താഴേക്ക് പോകുകയും പാകിസ്താന്‍ ഇന്ത്യയുടെ ചെലവിൽ ഒന്നാം റാങ്കിൽ എത്തുകയും ചെയ്യും. ഇന്ത്യ 2 -1 ന് പരമ്പര ജയിച്ചാലും പാകിസ്താന് ഒന്നാം റാങ്കിലെത്താം.

English summary
Bumrah hops to top in ICC T20 rankings, Kohli remains no.1
Please Wait while comments are loading...