തമിം ഇഖ്ബാലിൻറെ സെഞ്ചുറി പാഴായി.. ജോ റൂട്ട് സെഞ്ചുറി മികവിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ വീഴ്ത്തി!!!

  • Posted By:
Subscribe to Oneindia Malayalam

ഓവൽ: ഐ സി സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ജയം. ഗ്രൂപ്പ് എയിൽ ഏഷ്യൻ ടീമായ ബംഗ്ലാദേശിനെയാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. 306 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 8 വിക്കറ്റും 16 പന്തുകളും ബാക്കി നിൽക്കേ കളി തീർത്തു. സെഞ്ചുറിയോടെ ജോ റൂട്ടും അർധസെഞ്ചുറികളോടെ അലക്സ് ഹെയ്ൽസും ക്യാപ്റ്റൻ മോർഗനും ഇംഗ്ളണ്ടിന് വേണ്ടി തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണ് അടിച്ചത്. ഓപ്പണർ തമീം ഇഖ്ബാലിന്റെ തകർപ്പൻ സെഞ്ചുറിയാണ് ബാംഗ്ലാദേശിനെ 300 കടത്തിയത്. 142 പന്തിൽ 12 ഫോറും 3 സിക്സും സഹിതം 128 റൺസാണ് തമീം അടിച്ചെടുത്തത്. മുഷ്ഫിക്കർ റഹീം 72 പന്തിൽ 79 റൺസെടുത്തു.

Root

സൗമ്യ സർക്കർ 28, സാബിർ റഹ്മാൻ 24, ഇമ്രുൽ കയേസ് 19 എന്നിവർക്കും മികച്ച തുടക്കം കിട്ടിയെങ്കിലും അത് മുതലാക്കാനായില്ല. അവസാന ഓവറുകളിൽ തുരുതുരാ വിക്കറ്റ് നഷ്ടമായില്ലെങ്കിൽ ഇംഗ്ലണ്ട് 320 എങ്കിലും കടക്കുമായിരുന്നു. 10 ഓവറിൽ 59 റൺസ് വഴങ്ങിയ പ്ലങ്കറ്റ് നാല് വിക്കറ്റോടെ ഇംഗ്ലണ്ടിന് വേണ്ടി ബൗളിംഗിൽ തിളങ്ങി.

English summary
Champions Trophy 2017: England beat Bangladesh on June 1 match report.
Please Wait while comments are loading...