നാളെത്തുടങ്ങും ഐസിസി ചാമ്പ്യൻസ് ട്രോഫി.. എന്ത് കളി, എങ്ങനെയാണ് കളി... അറിയേണ്ടതെല്ലാം!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ഐ പി എല്ലിന്റെ പൂരം കഴിഞ്ഞ് ക്രിക്കറ്റ് വീണ്ടും അമ്പതോവർ കളിയിലേക്ക് മാറുകയാണ്, ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലൂടെ. ലോകത്തെ എട്ട് മികച്ച ടീമുകളാണ് ചാന്പ്യൻസ് ട്രോഫിക്ക് വേണ്ടി മത്സരിക്കുന്നത്. നിലവിലുള്ള ചാമ്പ്യന്മാരായ ഇന്ത്യ മുതൽ ബാംഗ്ലദേശ് വരെ ഏത് ടീമും കപ്പടിക്കാൻ കപ്പാസിറ്റി ഉള്ളവരാണ് എന്നതാണ് ചാമ്പ്യൻസ് ട്രോഫിയുടെ ഒരു രസം. കാണാം ലണ്ടനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി 2017നെക്കുറിച്ച് അറിയാനുള്ളതെല്ലാം....

20 അല്ല അമ്പതോവർ കളി

20 അല്ല അമ്പതോവർ കളി

എട്ടാമത് ഐ സി സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റാണ് ഇത്തവണ ലണ്ടനിൽ നടക്കാന്‍ പോകുന്നത്. ലോകകപ്പ് കഴിഞ്ഞാൽ ഏറ്റവും ഗ്ലാമറസായ 50 ഓവർ ക്രിക്കറ്റ് ഈവന്റാണ് ചാന്പ്യൻസ് ട്രോഫി. മിനി ലോകകപ്പ് എന്ന് വേണമെങ്കിൽ വിളിക്കാം. 50 ഓവർ മത്സരങ്ങൾ, ലോകത്തെ മികച്ച എട്ട് ടീമുകൾ. ഇത്തവണ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലായിട്ടാണ് കളി.

എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകൾ

എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകൾ

ലോകകപ്പ് പോലെ പത്തും പതിനാറും ടീമുകളൊന്നും ഇല്ല. ഐ സി സി റാങ്കിംഗിലെ ടോപ് എട്ട് ടീമുകൾ. ഇവ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സെമി ഫൈനലിൽ. അതിലെ വിജയികൾ ഫൈനലിലേക്ക്. ജയിച്ചാൽ രണ്ട് പോയിന്റ്, ടൈ ആയാൽ അഥവാ കളി നടന്നില്ലെങ്കില്‍ 1 പോയിന്റ്. തോറ്റാൽ പോയിന്റില്ല. ഇതാണ് പോയിന്റ് നിയമം.

ഇതാണ് ടീമുകൾ

ഇതാണ് ടീമുകൾ

സീഡിങ് അനുസരിച്ചാണ് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചിരിക്കുന്ന്. എ ഗ്രൂപ്പിൽ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവർ എ ഗ്രൂപ്പിൽ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ബി ഗ്രൂപ്പിലാണ്. ബദ്ധവൈരികളായ പാകിസ്താൻ, അയൽക്കാരായ ശ്രീലങ്ക, ശക്തരായ ദക്ഷിണാഫ്രിക്ക എന്നിവരാണ് ഇന്ത്യയ്ക്കൊപ്പം ബി ഗ്രൂപ്പിൽ ഉള്ളത്.

സൂപ്പർ ഓവറുണ്ടോ

സൂപ്പർ ഓവറുണ്ടോ

ഐ പി എല്ലിന്റെ പത്താം സീസണിൽ ഒരു കളിയിൽ സൂപ്പർ ഓവറുണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗിൽ സൂപ്പർ ഓവറുണ്ടോ.. ഉണ്ട്. പക്ഷേ ഗ്രൂപ്പ് സ്റ്റേജിൽ ഇല്ല. സെമി ഫൈനൽ മുതലാണ് സൂപ്പർ ഓവർ ഫലം നിശ്ചയിക്കുക. സെമിയിൽ ടൈ ആയാലോ മഴ പെയ്താലോ സൂപ്പർ ഓവർ കാണാം. സൂപ്പർ ഓവറും കളിക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ ഗ്രൂപ്പിൽ ഒന്നാമതെത്തിയ ടീം ഫൈനലിലേക്ക് പോകും. ഫൈനലിലും സൂപ്പർ ഓവറുണ്ട്. സൂപ്പർ ഓവറും നടന്നില്ലെങ്കിൽ സംയുക്ത ജേതാക്കളാകാം.

English summary
The ICC Champions Trophy 2017 opens in England tomorrow (June 1) with the hosts facing Bangladesh. This 50-over global tournament features only the top 8 sides in the world.
Please Wait while comments are loading...