ചാമ്പ്യൻസ് ട്രോഫി ഡ്രീം ഇലവൻ.. ധോണിയില്ല, ഡ്രീം ടീമിനെ പാകിസ്താൻ ക്യാപ്റ്റൻ നയിക്കും, അപ്പോൾ കോലി??

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി 2017ന്റെ ഡ്രീം ഇലവനെ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാരായ പാകിസ്താന്റെ ക്യാപ്റ്റനായ സർഫരാസ് അഹമ്മദാണ് ടീമിനെ നയിക്കുക. സർഫരാസിന് പുറമേ മറ്റ് മൂന്ന് പാകിസ്താൻ താരങ്ങൾ കൂടി ഡ്രീം ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. മാൻ ഓഫ് ദ സീരിസ് ഹസൻ അലി, ഫാസ്റ്റ് ബൗളർ ജുനൈദ് ഖാൻ, ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ഫഖർ സമാൻ എന്നിവരാണ് അവർ.

sarfrazahmed

ഫൈനലിസ്റ്റുകളായ ഇന്ത്യയിൽ നിന്നുമുണ്ട് മൂന്ന് താരങ്ങൾ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ഗോൾഡൻ ബാറ്റ് ജേതാവായ ഓപ്പണർ ശിഖർ ധവാൻ, ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ എന്നിവരാണ് അവർ. മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി ടീമിലില്ല. ക്യാപ്റ്റൻ സർഫരാസ് ഖാനാണ് കീപ്പറുടെ പണിയും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അടങ്ങിയ ജൂറിയാണ് ടീമിനെ തിരഞ്‍ഞെടുത്തത്. കാണാം, ചാമ്പ്യൻസ് ട്രോഫി ഡ്രീം ഇലവൻ.

1. ശിഖർ ധവാൻ (ഇന്ത്യ, 338 റൺസ്)
2. ഫഖർ സമാൻ (പാകിസ്താൻ, 252 റൺസ്)
3. തമിം ഇഖ്ബാൽ (ബംഗ്ലാദേശ്, 293 റൺസ്)
4. വിരാട് കോലി (ഇന്ത്യ, 258 റൺസ്)
5. ജോ റൂട്ട് (ഇംഗ്ലണ്ട്, 258 റൺസ്)
6. ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്, 184 റൺസും 3 വിക്കറ്റും)
7. സർഫരാസ് അഹമ്മദ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ) (പാകിസ്താൻ, 76 റൺസും 9 പുറത്താക്കലും)
8. ആദിൽ റഷീദ് (ഇംഗ്ലണ്ട്, 7 വിക്കറ്റ്)
9. ജുനൈദ് ഖാൻ (പാകിസ്താൻ, 8 വിക്കറ്റ്)
10. ഭുവനേശ്വർ കുമാർ (ഇന്ത്യ, 7 വിക്കറ്റ്)
11. ഹസൻ അലി (പാകിസ്താൻ, 13 വിക്കറ്റ്)

English summary
The International Cricket Council (ICC) today (June 19) announced the Team of the ICC Champions Trophy 2017, which includes players from five of the eight participating sides, with Pakistan's Sarfraz Ahmed as captain.
Please Wait while comments are loading...