ബംഗ്ലാദേശ് കടുവകൾ, ഇന്ത്യക്കാർ വെറും പട്ടികളോ?? സെമിഫൈനലിന് മുമ്പ് ഇന്ത്യയെ അപമാനിച്ച് ബംഗ്ലാ ഫാൻസ്!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിന് തൊട്ടുമുമ്പായി ബംഗ്ലാദേശ് ആരാധകരുടെ അക്രമം വീണ്ടും. ഇന്ത്യൻ ദേശീയപതാകയെയും ക്യാപ്റ്റൻ വിരാട് കോലിയെയും അപമാനിക്കുന്ന തരത്തിലാണ് ബംഗ്ലാദേശ് ആരാധകർ സോഷ്യൽ മീഡിയയിൽ പെരുമാറുന്നത്. ഇതിന് മുമ്പും ഇന്ത്യൻ താരങ്ങളെ അപമാനിച്ച ചരിത്രമുണ്ട് ബംഗ്ലാദേശിന്. അന്നെല്ലാം കളിക്കളത്തിൽ ഇന്ത്യ നല്ല ചുട്ട മറുപടിയും കൊടുത്തിട്ടുണ്ട്.

രോഹിത് ഫിറ്റ്, അശ്വിൻ കളിക്കും.. ആരാണ് പുറത്ത്? ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ ഇങ്ങനെ!!

ദേശീയപതാകയെ അപമാനിച്ചു

ദേശീയപതാകയെ അപമാനിച്ചു

സിതാഫ് അബ്ദുള്ള എന്ന ബംഗ്ലാദേശ് ആരാധകനാണ് ഫേസ്ബുക്കിൽ ഈ ചിത്രം പോസ്റ്റ് ചെയ്തത്. എന്താണ് ചിത്രം എന്ന് വെച്ചാൽ ഒരു കടുവ ഒരു പട്ടിയെ ഓടിക്കുന്നു. കടുവയ്ക്ക് ബംഗ്ലാദേശ് പതാക. പട്ടിക്ക് ഇന്ത്യൻ പതാക. എന്താണ് ആരാധകന്റെ മനസിലിരുപ്പ് എന്നത് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ ചിത്രം വലിയ വിവാദമായി മാറിക്കഴിഞ്ഞു.

വിരാട് കോലിയെ അപമാനിച്ച്

വിരാട് കോലിയെ അപമാനിച്ച്

ബംഗ്ലാദേശ് ക്യാപ്റ്റൻ കടുവയാണ് എന്നാണ് ആരാധകൻ കരുതുന്നത് എന്നൊരു ഭാഷ്യവും ഈ ചിത്രത്തിന് ആളുകൾ കൊടുക്കുന്നുണ്ട്. അപ്പോൾ വിരാട് കോലി ആരായി. കളിക്കളത്തിന് പുറത്ത് ബംഗ്ലാ ഫാൻസ് നടത്തുന്ന ഈ വൃത്തികെട്ട കളിക്ക് കോലിയും കൂട്ടരും കളിക്കളത്തിൽ മറുപടി പറയും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

മുമ്പ് പണി കിട്ടിയത് ധോണിക്ക്

മുമ്പ് പണി കിട്ടിയത് ധോണിക്ക്

മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റൻ എം എസ് ധോണിയുടെ തല വെട്ടിയെടുത്ത് നില്‍ക്കുന്ന ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രവും ബംഗ്ലാദേശ് ആരാധകർ പ്രചരിപ്പിച്ചിരുന്നു. 2016ലെ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റമുട്ടുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പായിരുന്നു ഈ അക്രമം. ഫോട്ടോഷോപ്പ് ചെയ്ത ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിരുന്നു. ഈ ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചു.

ഇന്ത്യൻ കളിക്കാരുടെ തല മൊട്ടയടിച്ച്

ഇന്ത്യൻ കളിക്കാരുടെ തല മൊട്ടയടിച്ച്

2015 ല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ മുസ്താഫിസുര്‍ റഹ്മാന്‍ കട്ടറുകള്‍ എറിഞ്ഞ് തുടർച്ചയായി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പാതി തല മൊട്ടയടിച്ച ഇന്ത്യന്‍ താരങ്ങളുടെ ചിത്രം ഒരു ബംഗ്ലാദേശി പത്രം അച്ചടിച്ചതും വലിയ വിവാദമായിരുന്നു. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിൻറെ പേര് കളയുന്നതാണ് ബംഗ്ലാ ഫാൻസിന്റെ ആവേശമെന്ന് സോഷ്യൽ മീഡിയയും പറയുന്നു.

English summary
Bangladesh would face India in the semi-finals on Thursday and But even before the match, the dirty underhand tactics of the Bangladesh cricket fans have come to the fore. A recent post from a fan is a clear insult to the Indian national flag.
Please Wait while comments are loading...