സെമിഫൈനലിൽ ഒത്തുകളിച്ച് പാകിസ്താൻ?? ഇന്ത്യ - പാക് ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ഒഴുക്കുന്നത് 2000 കോടി!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ - പാകിസ്താന്‍ ഫൈനൽ. ഒത്തുകളിയിലൂടെയാണ് പാകിസ്താൻ ഫൈനലിൽ എത്തിയത് എന്ന് പറഞ്ഞ് മുൻ ക്യാപ്റ്റനായ ആമിര്‍ സൊഹൈല്‍ ആദ്യവെടി പൊടിച്ചുകഴിഞ്ഞു. നിലവിലെ ഫോമും ടീമിന്റെ ശക്തിയും വെച്ച് നോക്കിയാൽ ഇംഗ്ലണ്ടായിരുന്നത്രെ ഫൈനലിൽ എത്തേണ്ടിയിരുന്നത്. അത് പോട്ടെ, അതിലും ഞെട്ടിക്കുന്ന വാർത്തയാണ് ഫൈനലിന് മുമ്പായി ലണ്ടനിൽ നിന്നും കേൾക്കുന്നത്.

ചാമ്പ്യൻസ് ട്രോഫിയുടെ കാമുകൻ.. സൗരവ് ഗാംഗുലിയെ പിന്നിലാക്കി ശിഖർ ധവാൻ, സച്ചിൻ പരിസരത്ത് പോലുമില്ല!!

ധോണി, ലാറ, സച്ചിൻ, ഗാംഗുലി, ഡിവില്ലിയേഴ്സ്... എല്ലാവരെയും പിന്നിലാക്കി കിംഗ് കോലി, ഏതാണാ റെക്കോർഡ്??

പാകിസ്താൻ ഒത്തുകളിച്ചോ?

പാകിസ്താൻ ഒത്തുകളിച്ചോ?

പാക് ക്രിക്കറ്റിന് നേരെ ഒത്തുകളിയുടെ പേരിൽ മുമ്പും ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തവണ പക്ഷേ പാകിസ്താന്റെ മുൻ ക്യാപ്റ്റനായ ആമിര്‍ സൊഹൈലാണ് പറയുന്നത് ഒത്തുകളി നടന്നു എന്ന്. മികച്ച ഫോമിൽ കളിച്ച ഇംഗ്ലണ്ടിനെ തോൽപ്പിച്ച് പാകിസ്താൻ ഫൈനലിൽ എത്തിയതാണ് സൊഹൈലിന് പിടിക്കാതെ പോയത്. ഇതിന് സൊഹൈൽ പറയുന്നത് പക്ഷേ വിചിത്രമായ കാരണങ്ങളാണ്.

ഇതാണാ കാരണങ്ങൾ

ഇതാണാ കാരണങ്ങൾ

അഭിനന്ദിക്കാന്‍ തക്കതായ ഒന്നും സെമിഫൈനലിൽ പാകിസ്താൻ ടീം ചെയ്തില്ല എന്നാണ് സൊഹൈലിന് പറയാനുള്ളത്. ആതിഥേയരായ ഇംഗ്ലണ്ടിനെ സെമിയിൽ തോൽപ്പിച്ചപ്പോൾ പാക് ടീമിന് അമിതാഹ്ലാദമൊന്നും ഇല്ലായിരുന്നത്രെ. - ഇതിനർഥം സെമിയിൽ ജയിക്കുമെന്ന് അവർക്ക് നേരത്തെ വിവരം കിട്ടി എന്നാണ് പോലും. ദക്ഷിണാഫ്രിക്കയേയും ഇംഗ്ലണ്ടിനേയും അനായാസമായി പാകിസ്താന്‍ കീഴടക്കിയത് ഒത്തുകളി കാരണമാണെന്നും സൊഹൈൽ പറയുന്നു.

2000 കോടിയുടെ ബെറ്റ്

2000 കോടിയുടെ ബെറ്റ്

ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലാണ് ഫൈനൽ. ഫൈനലിൽ 2000 കോടി രൂപയെങ്കിലും ബെറ്റിങിനായി ഒഴുകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. ബെറ്റ്ഫെയർ എന്ന സൈറ്റിനെ അടിസ്ഥാനമാക്കിയാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഒരു വർഷം ഇന്ത്യയുടെ കളികളിൽ മാത്രം 2 ലക്ഷം കോടി രൂപയുടെ ബെറ്റിങ് നടക്കുന്നുണ്ടത്രെ.

ഇന്ത്യയ്ക്ക് കുറവ് പാകിസ്താന് കുടുതൽ

ഇന്ത്യയ്ക്ക് കുറവ് പാകിസ്താന് കുടുതൽ

പാകിസ്താന് വേണ്ടി 100 രൂപ രൂപ ബെറ്റ് വെച്ചാൽ 300 രൂപ തിരിച്ചുകിട്ടും. ഇന്ത്യയ്ക്ക് വേണ്ടി 100 രൂപ വെച്ചാൽ കിട്ടുക 147 രൂപയാണ്. ഇന്ത്യയ്ക്കാണ് ഫൈനലിൽ വിജയസാധ്യത എന്ന സൂചനയാണ് ഇത് നൽകുന്നത്. പത്ത് വർഷത്തിന് ശേഷമാണ് ഒരു ഐ സി സി ടൂര്‍ണമെന്റ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്.

പാകിസ്താൻ ഒത്തുകളിക്കുമോ

പാകിസ്താൻ ഒത്തുകളിക്കുമോ

പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ ഒത്തുകളി വിവാദം പുതിയ കാര്യമൊന്നുമല്ല. മുഹമ്മദ് ആമീര്‍, മുഹമ്മദ് ആസിഫ് ബാറ്റ്‌സ്മാന്‍ സല്‍മാന്‍ ബട്ട് തുടങ്ങിവരെല്ലാം ഒത്തുകളി വിവാദത്തില്‍ പിടിക്കപ്പെട്ടവരാണ്. പാകിസ്താന്‍ ക്രിക്കറ്റ് ലീഗിലും ഒത്തുകളി വിവാദങ്ങൾ ഉയർന്നിരുന്നു. 1980 കളിലെ അവസാനവും 1990ന്റെ തുടക്കത്തിലും പാകിസ്താന്റെ ക്രിക്കറ്റ് മല്‍സരങ്ങളിൽ അധോലോക ഇടപെടലുകൾ ഉണ്ടായിരുന്നത്രെ.

English summary
India and Pakistan are set to face off in the ICC Champions Trophy 2017 final in London and Virat Kohli's men are favourites in the betting market.
Please Wait while comments are loading...