ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിസ്റ്റുകളെ തീരുമാനിച്ചു ?? ആ നാലു ടീമുകളും ചാപ്പലിനറിയാം!!

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ലോകകകപ്പ് ക്രിക്കറ്റ് കഴിഞ്ഞാല്‍ ഏറ്റവും വലിയ അന്താരാഷ്ട്ര ടൂര്‍ണമെന്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ജൂണ്‍ ഒന്നിന് തുടക്കമാവും. ലോക റാങ്കിങില്‍ ആദ്യ എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പിലെ സെമി ഫെനലിലെത്തുന്ന നാലു ടീമുകള്‍ ഏതൊക്കെയെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആകാംക്ഷ നല്‍കുന്നതാണ്. സെമിയിലെത്തുന്ന നാലു ടീമുകള്‍ ഏതൊക്കെയാവുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇയാന്‍ ചാപ്പല്‍ പ്രവചിക്കുന്നു.

കാമുകിയെ കാണാനെത്തിയപ്പോള്‍ നന്നായി 'കിട്ടി'!! പോവുന്ന വഴി ബലാല്‍സംഗവും, അതും വൃദ്ധയെ!!

ഫോണ്‍ കെണി:എ കെ ശശീന്ദ്രന് രക്ഷയില്ല, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്!!

 നാലു ടീമുകള്‍

നാലു ടീമുകള്‍

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ തീര്‍ച്ചയായും സെമി ഫൈനലില്‍ കളിക്കുമെന്ന് ചാപ്പല്‍ ഉറപ്പിച്ചുപറയുന്നു. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരും സെമിയിലെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശക്തര്‍

ശക്തര്‍

ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ നാലു ടീമുകളും ശക്തരാണ്. നല്ല തയ്യാറെടുപ്പാണ് ഈ ടീമുകള്‍ നടത്തിയതെന്നും അതുകൊണ്ട് തന്നെ ഇവര്‍ സെമിയിലെത്തുമെന്ന് തനിക്കുറപ്പുണ്ടെന്നും ചാപ്പല്‍ പറഞ്ഞു.

ഇതുവരെ കണ്ടതല്ല, ഇത്തവണ...

ഇതുവരെ കണ്ടതല്ല, ഇത്തവണ...

ചാംപ്യന്‍സ് ട്രോഫിയുടെ ഇതുവരെയുള്ള എഡിഷനുകള്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്തവണ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ സെമിയില്‍ എത്തിയാല്‍ ഏറ്റവും മികച്ച ചാംപ്യന്‍ഷിപ്പായി ഇതു മാറുമെന്ന് ചാപ്പല്‍ അഭിപ്രായപ്പെട്ടു.

 ഐപിഎല്‍ ഗുണം ചെയ്യും

ഐപിഎല്‍ ഗുണം ചെയ്യും

ഐപിഎല്ലില്‍ നിരവധി മല്‍സരങ്ങല്‍ തുടര്‍ച്ചയായി കളിച്ചതിനു പിറകെയാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യ ചാംപ്യന്‍സ് ലീഗിനെത്തിയത്. ഇത് തീര്‍ച്ചയായും ടീമിനു ഗുണം ചെയ്യുമെന്ന് ഓസീസ് ഇതിഹാസം പറഞ്ഞു.

പേസ് ബൗളിങ്

പേസ് ബൗളിങ്

സെമിയിലെത്താന്‍ മിടുക്കുള്ള ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെപ്പോലെ അതിവേഗത്തില്‍ പന്തെറിയുന്ന ബൗളര്‍മാര്‍ ഇന്ത്യന്‍ നിരയില്‍ ഇല്ല. എന്നാല്‍ വളരെ സന്തുലിതമാണ് ഇന്ത്യന്‍ ബൗളിങ്. ഏതു സാഹചര്യത്തിലും വിക്കറ്റെടുക്കാനുള്ള ശേഷി അവര്‍ക്കുണ്ടെന്നും ചാപ്പല്‍ വിലയിരുത്തി.

English summary
Former Australian captain Ian Chappell has picked the likely semi-finalists in the 50-over tournament.Chappell feels defending champions India, Australia, hosts England and South Africa will make it to the knockout stage.
Please Wait while comments are loading...