പാകിസ്താനെതിരെ മുൻതൂക്കം ഇന്ത്യയ്ക്ക്.. കോലിയെ സൂക്ഷിക്കണം.. ബൂം ബൂം അഫ്രീദിയുടെ മുന്നറിയിപ്പ്!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ഇന്ത്യ - പാകിസ്താൻ മത്സരത്തിൽ മുന്‍തൂക്കം ഇന്ത്യയ്ക്കെന്ന് പാകിസ്താന്റെ ബൂം ബൂം അഫ്രീദി. ഇന്ത്യൻ ടീമിന്റെ ബാലൻസാണ് ഇത്തരമൊരു അഭിപ്രായം പറയാൻ അഫ്രീദിയെ പ്രേരിപ്പിക്കുന് ഘടകം. പാകിസ്താന്റെ കടുത്ത ആരാധകൻ എന്ന നിലയ്ക്ക് പാകിസ്താൻ ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. അത് ഏത് ടീമിന് എതിരായാലും അങ്ങനെ തന്നെ. ഇന്ത്യയ്ക്കെതിരെ ആകുമ്പോൾ പറയാനുമില്ല - അഫ്രീദി പറയുന്നു.

ലോകകപ്പല്ല ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ Vs പാകിസ്താൻ പോരാട്ടം ഞായറാഴ്ച.. അറിഞ്ഞിരിക്കാൻ 10 കാര്യങ്ങൾ!!

പക്ഷേ സമീപകാലത്തെ ഫോമും ടീമിന്റെ ആഴവും ബാലൻസും വെച്ച് നോക്കിയാൽ ഇന്ത്യയ്ക്ക് നേരിയ മുൻതൂക്കം ഉള്ളതായി കാണാം - ഐ സി സിക്ക് വേണ്ടി എഴുതിയ കോളത്തിലാണ് അഫ്രീദി തന്റെ അഭിപ്രായം പങ്കുവെച്ചത്. വിരാട് കോലി അടക്കമുള്ള ഇന്ത്യയുടെ സ്റ്റാർ ബാറ്റിംഗ് നിരയ്ക്കെതിരെ പാകിസ്താൻ ബൗളർമാർ എ ക്ലാസ് പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ലോകത്ത് ഏത് ബൗളിംഗ് അറ്റാക്കിനെതിരെയും തിളങ്ങാൻ പറ്റുന്ന ബാറ്റിംഗ് നിരയാണ് ഇന്ത്യയ്ക്കുള്ളത്.

afridi-kohli

2012 ഏഷ്യാകപ്പിലും 2015 ലോകകപ്പിലുംപാകിസ്താനെതിരെ വിരാട് കോലി കളിച്ച ഇന്നിംഗ്സുകൾ അഫ്രീദി പ്രത്യേകം എടുത്തുപറഞ്ഞു. കോലിക്കെതിരെ പന്തെറിയുക എന്ന് പറയുന്നത് തന്നെ ഒരു വെല്ലുവിളിയാണ്. ബാറ്റിംഗ് മാത്രമല്ല ഇത്തവണ ഇന്ത്യയ്ക്ക് ഡീസന്റായ ബൗളിംഗ് നിരയുമുണ്ട്. - അഫ്രീദി എഴുതി. ഞായറാഴ്ച മൂന്ന് മണിക്കാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ - പാകിസ്താൻ മത്സരം. ചാമ്പ്യൻസ് ട്രോഫി 2017ൽ ഇരുടീമുകളുടെയും ആദ്യ കളി കൂടിയാണ് ഇത്.

English summary
Flamboyant all-rounder Shahid Afridi says a well-balanced India holds the edge over Pakistan in the marquee clash of the Champions Trophy
Please Wait while comments are loading...