ചാമ്പ്യൻസ് ട്രോഫി ഇന്ത്യ - പാകിസ്താൻ ഫൈനൽ: 30 സെക്കൻഡ് പരസ്യത്തിന് 1 കോടി രൂപ.. റെക്കോർഡ് ഡിമാൻഡ്!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പാകിസ്താനെ നേരിടാൻ ഒരുങ്ങുകയാണ്. ശരിക്കും ഒരു ഗ്രാൻഡ് ഫിനാലെ എന്ന് തന്നെ പറയാം. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും ഒരു ഐ സി സി ടൂർണമെന്റിന്റെ ഫൈനലിൽ നേർക്കുനേർ വരുന്നത്. 2007 ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ആയിരുന്നു ഇതിന് മുമ്പ് ഇത് സംഭവിച്ചത്. അന്ന് ഇന്ത്യ 5 റൺസിന് ജയിച്ച് കീരിടജേതാക്കളുമായി.

സെമിഫൈനലിൽ ഒത്തുകളിച്ച് പാകിസ്താൻ.. ഇന്ത്യ - പാക് ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ഒഴുക്കുന്നത് 2000 കോടി രൂപ!!!

ഇന്ത്യ - പാകിസ്താൻ മത്സരം എപ്പോഴും ആരാധകർക്ക് ആവേശമാണ്. ആരാധകർക്ക് മാത്രമല്ല, മാർക്കറ്റിനും. ഇന്ത്യ - പാക് ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം ഇപ്പോൾത്തന്നെ സോൾഡ് ഔട്ടാണ്. കഴിഞ്ഞില്ല, ഇന്ത്യ - പാക് മത്സരത്തിനിടെ അരമിനുട്ട് ടി വി പരസ്യത്തിന് എത്രയാണ് ചാർജ്ജ് എന്ന് കേൾക്കണോ. ഒരു കോടി രൂപ. ഇന്ത്യ പാക് മത്സരത്തിന് മാത്രം പരസ്യത്തുക പത്തിരട്ടിയാക്കി റൂപർട്ട് മർഡോക്കിന്റെ സ്റ്റാർ ടി വി എന്നാണ് റിപ്പോർട്ടുകൾ.

ind-pak

ഇന്ത്യ - പാക് കളിക്കുള്ള ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ടാണ് വിറ്റുതീർന്നത്. ഇത് കൂടാതെ ലക്ഷക്കണക്കിന് പേർ ടി വിയിലൂടെ കളി കാണാനുണ്ടാകും. ഇന്ത്യ - പാകിസ്താൻ മത്സരത്തെ ടി വി എക്സിക്യുട്ടീവുകൾ എത്ര ത്രില്ലോടെയാകും സ്വീകരിക്കുന്നത് എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൻ വോഗൻ ട്വിറ്ററിൽ എഴുതിയിട്ടുണ്ട്. ജൂൺ് 18 ഞായറാഴ്ച ഇന്ത്യൻ സമയം 3 മണിക്കാണ് കളി. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കുകളിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

English summary
India-Pakistan blockbuster final at the ICC Champions Trophy 2017 tomorrow (June 18) has resulted in advertsement rates on TV to skyrocket.
Please Wait while comments are loading...