ചാമ്പ്യൻസ് ട്രോഫി: ശ്രീലങ്കയ്ക്കെതിരായ തോൽവി ജീവിതത്തിന്റെ അവസാനമല്ല: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ശ്രീലങ്കയ്ക്കെതിരായ തോൽവി ജീവിതത്തിന്റെ അവസാനമല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തിൽ വ്യാഴാഴ്ച ഇന്ത്യ 7 വിക്കറ്റിനാണ് ശ്രീലങ്കയോട് തോറ്റത്. ഈ തോൽവിയോടെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മുന്നോട്ട് പോക്ക് ദുഷ്കരമായി. വെര്‍ച്വൽ ക്വാർട്ടർ ഫൈനലിൽ ഞായറാഴ്ച ദക്ഷിണാഫ്രിക്കയോട് കൂടി തോറ്റാൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് പുറത്താകും.

ഇന്ത്യയെ ചതിച്ചത് ബൗളർമാർ.. ജഡേജ വൻ പരാജയം.. കോലിയുടെ ക്യാപ്റ്റൻസിക്കും പാസ് മാർക്ക് കിട്ടില്ല!!

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 321 റൺസ് എടുത്തിരുന്നു. എന്നാൽ ബൗളിംഗ് നിര ഇന്ത്യയെ ചതിച്ചു. ശ്രീലങ്കയുടെ ബാറ്റ്സ്മാൻമാരുടെ സമ്പൂർണ ആധിപത്യമാണ് ഇന്ത്യയ്ക്കെതിരെ കണ്ടത്. ഒമ്പത് പന്തും ഏഴ് വിക്കറ്റും ബാക്കിനിൽ‌ക്കേയാണ് ശ്രീലങ്ക ലക്ഷ്യം കണ്ടത്. ടീമിലെ ഏക സ്പിന്നർ ആയ രവീന്ദ്ര ജഡേജ തീർത്തും നിരാശപ്പെടുത്തിയപ്പോൾ ഉമേഷ് യാദവ്, ജസ്പ്രീത് ഭുമ്ര, ഹർദീക് പാണ്ഡ്യ എന്നിവരും നിറം കെട്ടു.

india

എന്നാൽ ശ്രീലങ്കയ്ക്കെതിരായ കളിയിൽ നിരാശരാകേണ്ട കാര്യമൊന്നുമില്ല എന്നാണ് ക്യാപ്റ്റൻ വിരാട് കോലി ബൗളർമാരോട് പറയുന്നത്. ഈ തോൽവി ജീവിതത്തിന്റെ അവസാനമൊന്നുമല്ല. ബാറ്റിംഗ് തകർച്ചയൊക്കെ ഉണ്ടാകുന്നത് പോലെ ഒരു ദിവസത്തെ ബൗളിംഗ് തകർച്ച. ഇത് മറന്ന് അടുത്ത കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് കോലിക്ക് പറയാനുള്ളത്. എല്ലാ കളിയിും ജയിക്കണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം. - ക്യാപ്റ്റൻ പറയുന്നു.

English summary
India captain Virat Kohli is ready to move on from the defeat to Sri Lanka yesterday (June 8) and focus on the virtual quarter-final against South Africa on Sunday in the ICC Champions Trophy 2017.
Please Wait while comments are loading...