ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് - ഇംഗ്ലണ്ട് താങ്ങുമോ ഈ മുൻ കോളനികളെ - ചാമ്പ്യൻസ് ട്രോഫി സെമി ലൈനപ്പ്!!

  • Posted By:
Subscribe to Oneindia Malayalam

1947 - ൽ പിരിഞ്ഞ നാല് രാജ്യങ്ങൾ. അതിലൊരു രാജ്യം പിന്നീട് ആണ് ഉണ്ടായത് എങ്കിലും, 1947ന്റെ റീ യൂണിയൻ എന്നാണ് സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകർ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ ലൈനപ്പിനെക്കുറിച്ച് പറയുന്നത്. ഇംഗ്ലണ്ടും ഇംഗ്ലണ്ടിന്റെ കോളനികളായ ഇന്ത്യയും പാകിസ്താനും പിന്നെ പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശുമാണ് ഇത്തവണ സെമി കളിക്കാനുള്ളത്.

അൺസ്റ്റോപ്പബിൾ ഇംഗ്ലണ്ടും തട്ടിമുട്ടിക്കയറിയ പാകിസ്താനും.. ഇന്ന് ആദ്യ സെമിഫൈനൽ.. പക്ഷേ പ്രവചിക്കാൻ പറ്റില്ല!!

തങ്ങളെ കോളനിയാക്കി വെച്ച ഇംഗ്ലണ്ടിനോട് സെമി ഫൈനലിൽ പാകിസ്താൻ പ്രതികാരം ചെയ്യുമോ. അഥവാ ഫൈനലിൽ എത്തിയാലും ഇന്ത്യയോടോ ബംഗ്ലാദേശിനോടോ വേണം കളിക്കാൻ. മൂന്നിൽ ഒരു ടീമെങ്കിലും എവിടെയെങ്കിലും വെച്ച് ഇംഗ്ളണ്ടിന് പണി കൊടുക്കുമെന്നാണ് ട്വിറ്റരാദികൾ പറയുന്നത്. എന്നാൽ അതത്ര എളുപ്പമാണോ. കാണാം ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ ലൈനപ്പ്...

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. ആദ്യകളി ബംഗ്ലാദേശിനോട്. പിന്നെ ന്യൂസിലൻഡിനോട് - രണ്ടും അനായാസം ജയിച്ചു. ഓസ്ട്രേലിയയുടെ നിർണായക മത്സരത്തിൽ ചെറിയൊരു പ്രതീക്ഷ നൽകിയ ശേഷം അവരെയും തോൽപ്പിച്ചു. ടൂർണമെന്റിൽ മൂന്നിൽ മൂന്ന് കളിയും ജയിച്ച ഏക ടീം ഇംഗ്ളണ്ട് ആണ്. ഗ്രൂപ്പ് എ ചാമ്പ്യന്മാരും.

ഇന്ത്യ

ഇന്ത്യ

ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാർ ഇംഗ്ളണ്ടാണെങ്കിൽ ഗ്രൂപ്പ് ബിയിൽ അത് ഇന്ത്യയാണ്. ആദ്യമത്സരത്തിൽ പാകിസ്താനെ തച്ചുതകർ‌ത്ത് ടൂർണമെന്റ് തുടങ്ങിയ ഇന്ത്യയെ തൊട്ടടുത്ത മത്സരത്തിൽ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന തോൽവി. ശ്രീലങ്കയ്ക്കെതിരെ തോറ്റെങ്കിലും ഡു ഓര്‍ ഡൈ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് സെമിയിൽ. താരതമ്യേന കുഞ്ഞന്മാരായ ബംഗ്ലാദേശാണ് എതിരാളികൾ.

പാകിസ്താൻ

പാകിസ്താൻ

ആരോടും തോൽക്കും ആരെ വേണമെങ്കിലും തോൽക്കും - ഇതാണ് പാക് ക്രിക്കറ്റിന്റെ ചരിത്രം. ഒരു ദിവസം ഇന്ത്യയോട് തോറ്റ പാകിസ്താൻ അടുത്ത ദിവസം ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. പിന്നെ ശ്രീലങ്കയെ. ഫോമിൽ കളിക്കുന്ന ഇംഗ്ളണ്ടും സെമിയിൽ പാകിസ്താൻ എന്ന് കേട്ടാൽ ഒന്ന് പതറും. ബാക്കി ആദ്യ സെമിയിൽ കാണാം.

ബംഗ്ലാദേശ്

ബംഗ്ലാദേശ്

പ്രമുഖമായ ഒരു ടൂർണമെൻരിൽ സെമി വരെ എത്തിയതിന്റെ സന്തോഷത്തിലാണ് ബംഗ്ലാദേശ്. ഇന്ത്യയാണ് ബംഗ്ലാദേശിനോട് സെമി കളിക്കുന്നത്. ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ഓസ്ട്രേലിയയുമായുള്ള കളി മഴ മുടക്കിയതും ന്യൂസിലൻഡിനെ തോൽപിക്കാനായതും ബംഗ്ലാദേശിന് തുണയായി.

English summary
The semi-final line-up of the ICC Champions Trophy 2017 is complete with three Asian teams in the last-four stage.
Please Wait while comments are loading...