ധവാന് ഗോൾഡൻ ബാറ്റ്.. പക്ഷേ ഹസൻ അലിയാണ് താരം.. മാൻ ഓഫ് ദ സീരിസും ഗോൾഡൻ ബോളും, പുലിക്കുട്ടി തന്നെ!!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: അങ്ങനെ കാത്തുകാത്തിരുന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫിയും കഴിഞ്ഞു. ടൂർണമെന്റ് തുടർച്ചയായി രണ്ടാം വട്ടവും ഇംഗ്ലണ്ടിലായതും, പല കളികളുടെയും ഇടയ്ക്ക് പെയ്ത മഴയും, പിച്ചുകളുടെ പതിവ് നിലവാരം ഇല്ലാതായതും ടൂർണമെന്റിന്റെ രസം കളഞ്ഞു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഫൈനൽ കളിച്ചത് കൊണ്ട് ആരാധകർക്കും ടി വി ചാനലുകൾക്കും കറച്ച് ആവേശമായി എന്ന് മാത്രം.

ഭാഗ്യം ഫഖർ സമാനെ തുണച്ചു, പാകിസ്താനെയും.. ഇന്ത്യയ്ക്ക് നഷ്ടങ്ങളും നാണക്കേടും മാത്രം.. ലജ്ജാവഹം, ഫൈനൽ ഹൈലൈറ്റ്സ്!!

ആദ്യമായി ഫൈനലിൽ എത്തിയ പാകിസ്താൻ അയൽക്കാരായ ഇന്ത്യയെ നാണംകെടുത്തി ചാമ്പ്യന്മാരായി. രണ്ടാഴ്ചയിലധികം നീണ്ട ടൂർണമെന്റിൽ 8 രാജ്യങ്ങളാണ് കളിച്ചത്. ജോ റൂട്ട്, കെയ്ൻ വില്യംസൻ, ആംല, കോലി തുടങ്ങിയ പ്രമുഖരെല്ലാം ഡീസന്റായി കളിച്ചു. എന്നാൽ കളം നിറഞ്ഞത് മുഴുവൻ പാക് താരങ്ങളാണ്. അതിൽ തന്നെ ചിലർ എടുത്തുപറയേണ്ടവരാണ്. ടൂർണമെന്റിലെ പ്രമുഖ നേട്ടക്കാർ ഇവരാണ്, കാണൂ..

ഗോൾഡൻ ബാറ്റ് - ധവാൻ

ഗോൾഡൻ ബാറ്റ് - ധവാൻ

ഇന്ത്യയുടെ ശിഖർ ധവാനാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഗോൾഡൻ ബാറ്റിന് അർഹനായത്. അഞ്ച് കളിയിൽ നിന്നും 338 റൺസാണ് ധവാൻ ഇത്തവണ അടിച്ചത്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ധവാനായിരുന്നു മാൻ ഓഫ് ദ സീരിസ്.

ഹസൻ അലിക്ക് ഗോൾഡൻ ബോൾ

ഹസൻ അലിക്ക് ഗോൾഡൻ ബോൾ

യുവ ഫാസ്റ്റ് ബൗളർ ഹസൻ അലിയാണ് ഗോൾഡൻ ബോളിന് അർഹനായത്. അഞ്ച് കളിയിൽ 13 വിക്കറ്റാണ് ഹസൻ അലി വീഴ്ത്തിയത്. മൂന്ന് കളിയിൽ അടുപ്പിച്ച് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അലി തന്നെയാണ് മാൻ ഓഫ് ദ സീരിസും.

കിടിലം ബൗളിംഗ്

കിടിലം ബൗളിംഗ്

സാധാരണ പാകിസ്താൻ ബൗളർമാരെ പോലെ വന്യമായ വേഗമൊന്നും ഹസൻ അലിക്കില്ല. പക്ഷേ മികച്ച ലൈനും ലെംഗ്തും. ജുനൈദ് ഖാനെ പോലും കരക്കിരുത്തി ഒന്നാമത്തെ കളി മുതൽ പാകിസ്താൻ എന്തുകൊണ്ട് ഹസൻ അലിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി എന്ന ചോദ്യത്തിനുത്തരമാണ് മാൻ ഓഫ് ദ സീരിസ്, ഗോൾഡൻ ബോൾ അവാർഡുകൾ.

ഫഖർ സമാൻ മാൻ ഓഫ് ദ മാച്ച്

ഫഖർ സമാൻ മാൻ ഓഫ് ദ മാച്ച്

കരിയറിലെ ആദ്യത്തെ സെഞ്ചുറി നേടിയ പാകിസ്താൻ ഓപ്പണറായ ഫഖർ സമാൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി. 106 പന്തിൽ 3 സിക്സും 12 ഫോറും സഹിതമാണ് ഫഖർ കലാശക്കളിയിലെ താരമായത്.

English summary
Fast bowler Hasan Ali was named player of the ICC Champions Trophy 2017 after he bowled Pakistan to their maiden ICC Champions Trophy title at The Oval.
Please Wait while comments are loading...