ഇന്ത്യ പാക് മത്സരത്തിനായി കാത്തിരിക്കാന്‍ വയ്യ; ആവേശം വാനോളമുയര്‍ത്തി സേവാഗ്

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് മാത്രമല്ല ചങ്കിടിപ്പ്. മുന്‍ താരങ്ങള്‍ക്കുമുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളിലെ സമ്മര്‍ദ്ദം അത്രയേറെ അനുഭവിച്ച ഇവര്‍ക്ക് ഇപ്പോഴും അതിന്റെ ആവേശം കെട്ടടങ്ങിയിട്ടില്ല.

സ്‌ഫോടനാത്മക ബാറ്റിങ്ങിന് പുതിയ മാനങ്ങള്‍ നല്‍കിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്റെ ട്വീറ്റ് ഇത് വ്യക്തമാക്കുന്നു. മത്സരത്തിനായുള്ള കാത്തിരിപ്പ് എത്രത്തോളം ശ്രമകരമാണെന്ന് സെവാഗ് തന്റെ ട്വീറ്റിലൂടെ പറയുന്നുണ്ട്. കാത്തിരിക്കാന്‍ വയ്യ, നിങ്ങള്‍ക്കും ഇതേ അവസ്ഥയാണെങ്കില്‍ റീട്വീറ്റ് ചെയ്യാനും കളികാണാനുള്ള പദ്ധതി വിവരിക്കാനും സെവാഗ് ആവശ്യപ്പെടുന്നു.

sehwag

പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള കളിക്കാരനാണ് സെവാഗ്. 1999ല്‍ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം പാക്കിസ്ഥാനെതിരെ ആയിരുന്നു. 2004ല്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ 309 റണ്‍സടിച്ച സെവാഗ് മറ്റൊരു റെക്കോര്‍ഡും കൂടി തന്റെ പേരിലാക്കിയിരുന്നു.

ജൂണ്‍ നാലിനാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം. ടി20, ഏകദിന ലോകകപ്പുകളില്‍ പാക്കിസ്ഥാന് ഇന്ത്യയെ ഇന്നേവരെ തോല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടുതവണ തോല്‍പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്കെതിരെ വിജയിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതും. 2004ലും 2009ലുമാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചത്.

English summary
ICC Champions Trophy: Virender Sehwag cannot wait for India vs Pakistan clash
Please Wait while comments are loading...