വീണ്ടും ഡബിള്‍ സെഞ്ച്വറി; ചേതേശ്വര്‍ പൂജാര ഇനി സച്ചിനും ലക്ഷ്മണിനുമൊപ്പം

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ മിന്നുന്ന ബാറ്റിങ് പ്രകടനത്തിലൂടെ ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ഇനി ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിവിഎസ് ലക്ഷ്മണിനുമൊപ്പം. 2010ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ പൂജാരയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറിയാണ് റാഞ്ചിയില്‍ കുറിച്ചത്.

ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആകുകയും ചെയ്തു പൂജാര. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറും വിവിഎസ് ലക്ഷ്മണുമാണ് ഈ നേട്ടം കൈവരിച്ചത്. 2013ല്‍ ഹൈദരാബാദ് ടെസ്റ്റിലും പൂജാര ഓസീസിനെതിരെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു.

cheteshwarpujara

ലക്ഷ്മണ്‍ 2001ലെ വിഖ്യാതമായ കൊല്‍ക്കത്ത ടെസ്റ്റില്‍ 281 രണ്‍സും 2008ലെ ദില്ലി ടെസ്റ്റില്‍ 200 റണ്‍സും നേടി. സച്ചിനാകട്ടെ സിഡ്‌നിയില്‍ 2004ല്‍ നടന്ന മത്സരത്തില്‍ 241 റണ്‍സും 2010ല്‍ ബെംഗളുരുവില്‍ നടന്ന ടെസ്റ്റില്‍ 214 റണ്‍സും നേടി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ ബഹുമതി ഇംഗ്ലീഷ് താരം വാലി ഹമ്മണ്‍ഡിനാണ്. നാലു ഡബിള്‍ സെഞ്ച്വറികളാണ് വാലി ഓസീസിനെതിരെ നേടിയത്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ മൂന്ന് തവണ ഇരട്ട സെഞ്ച്വറികള്‍ നേടി. ഇതില്‍ രണ്ടുതവണയും ഓസ്‌ട്രേലിയയില്‍ വെച്ചാണെന്ന പ്രത്യേകതകൂടിയുണ്ട്.


English summary
Cheteshwar Pujara joins Sachin Tendulkar, Laxman in elite list after 202 knock
Please Wait while comments are loading...