വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്‍സ്റ്റോപ്പബ്ള്‍!! തുടരെ 15ാം ജയം സിറ്റിക്ക് റെക്കോര്‍ഡ്, യുനൈറ്റഡ് വിജയവഴിയില്‍

സ്വാന്‍സിയെയാണ് മാഞ്ചസ്റ്റര്‍ സിറ്റി 4-0ന് തുരത്തിയത്

By Manu

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായി 15ാമത്തെ കളിയിലും ജയം കൊയ്ത് സിറ്റി പുതിയ റെക്കോര്‍ഡിടുകയും ചെയ്തു. അതേസമയം, മറ്റൊരു കളിയില്‍ ജയത്തോടെ മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കിരീടപ്പോരില്‍ പങ്കാളിയാവുകയും ചെയ്തു.

1

എവേ മല്‍സരത്തില്‍ സ്വാന്‍സിയാണ് സിറ്റിയുടെ വിജയക്കുതിപ്പിനു മുന്നില്‍ തകര്‍ന്നടിഞ്ഞത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ഡേവിഡ് സില്‍വ ഇരട്ടഗോളോടെ സിറ്റിടെ ഹീറോയായി. കെവിന്‍ ഡി ബ്രൂയ്‌നും സെര്‍ജിയോ അഗ്വേറോയുമാണ് മറ്റു സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനം സിറ്റി ഭദ്രമാക്കുകയും ചെയ്തു. തലപ്പത്തു നില്‍ക്കുന്ന സിറ്റിക്ക് 11 പോയിന്റിന്റെ വ്യക്തമായ ലീഡുണ്ട്.

2

എന്നാല്‍ കഴിഞ്ഞ കളിയില്‍ സിറ്റിയോട് തോറ്റ യുനൈറ്റഡ് ബോണ്‍മൗത്തിനെയാണ് എതിരില്ലാത്ത ഒരു ഗോളിനു മറികടന്നത്. റൊമേലു ലുക്കാക്കുവിന്റെ വകയായിരുന്നു ഡെവിള്‍സിന്റെ വിജയഗോള്‍. മറ്റു മല്‍സരങ്ങളില്‍ എവര്‍ട്ടന്‍ 1-0ന് ന്യൂകാസിലിനെയും ലെസ്റ്റര്‍ 4-1ന് സതാംപ്റ്റനെയും ടോട്ടനം 2-0ന് ബ്രൈറ്റണിനെയും തോല്‍പ്പിച്ചു. ആഴ്‌സനല്‍-വെസ്റ്റ്ഹാം മല്‍സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു.

ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ബയേണ്‍ മ്യൂണിക്ക് 1-0ന് കൊളോണിനെ പരാജയപ്പെടുത്തി.

Story first published: Thursday, December 14, 2017, 10:12 [IST]
Other articles published on Dec 14, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X