വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലി, ഹര്‍ദീക് പാണ്ഡ്യ, രോഹിത് ശർമ ... ആരായിരിക്കും ഏകദിന പ്ലെയർ ഓഫ് 2017?

By Muralidharan

ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ ആധിപത്യം കണ്ട വർഷമാണ് കടന്നുപോകുന്നത്. ഐ സി സി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലില്‍ എത്തിയ ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ തുടർച്ചയായ എട്ട് പരമ്പരകളാണ് ഇന്ത്യ ജയിച്ചത്. തുടർച്ചയായ ഒമ്പത് വിജയങ്ങൾ എന്ന റെക്കോര്‍ഡിന് ഒപ്പമെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ, ഹർദീക് പാണ്ഡ്യ തുടങ്ങിയവരുടെ ഫോമും ഇന്ത്യയുടെ മികച്ച പ്രകടനത്തിന് കാരണമായി. ബൗളിംഗ് നിരയിൽ ജസ്പ്രീത് ഭുമ്രയും ഭുവനേശ്വര്‍ കുമാറും മികച്ചു നിന്നു. 2017 ന്റെ ഏകദിന താരം ആകാനുള്ള പ്രമുഖരുടെ കൂട്ടത്തിലുമുണ്ട് മൂന്ന് ഇന്ത്യക്കാർ. കാണൂ, ഏകദിന പ്ലെയർ ഓഫ് 2017 ആകാൻ മത്സരിക്കുന്നവർ ആരൊക്കെ എന്ന്...

വിരാട് കോലി

വിരാട് കോലി

അഞ്ച് വർഷം വിരാട് കോലി ആയിരത്തിന് മേൽ റൺസ് അടിച്ചിട്ടുണ്ട്. ഈ വർഷവും അതെ. 23 ഇന്നിംഗ്സുകളിലായി നാല് സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും അടക്കം 1197 റൺസാണ് വിരാട് കോലിയുടെ 2017 ലെ നേട്ടം. ശരാശരി 72.81. 2017ലെ ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്റ്സ്മാനും കോലി തന്നെ.

ഹർദീക് പാണ്ഡ്യ

ഹർദീക് പാണ്ഡ്യ

കോലി ആര്‍മിയിലെ പുതിയ റിക്രൂട്ട്മെന്റ്, വെടിക്കെട്ട് ബാറ്റ്സ്മാനും മീഡിയം പേസ് ബൗളറും. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് തവണ മാൻ ഓഫ് ദ മാച്ച്. പരമ്പരയുടെ താരം, 22 കളികളിൽ നിന്നായി 485 റൺസും 22 വിക്കറ്റുകളുമാണ് പാണ്ഡ്യയുടെ 2017ലെ നേട്ടം.

ബെൻ സ്റ്റോക്സ്

ബെൻ സ്റ്റോക്സ്

2017ൻറെ താരമാകാനുള്ള മറ്റൊരു ഓൾറൗണ്ടർ. അഞ്ചാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങി 616 റൺസ്. 15 കളികളിൽ നിന്നായി 14 വിക്കറ്റും സ്റ്റോക്സിൻറെ ക്രെഡിറ്റിൽ ഉണ്ട്.

ഹസൻ അലി

ഹസൻ അലി

പാകിസ്താന്റെ മിസ്റ്റർ ഡിപെന്റബ്ൾ ബൗളർ. വലിയ വേഗതയൊന്നും ഇല്ല. പക്ഷേ അപാര കൃത്യത. 14 കളികളിൽ നിന്നും അലി 2017ൽ മാത്രം വാരിയത് 40 വിക്കറ്റുകൾ. 5 കളിയിൽ 13 വിക്കറ്റ് വീഴ്ത്തി ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലെ താരവുമായി അലി.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ബാറ്റ്സ്മാൻ. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ജോ റൂട്ട് 70 ന് മേൽ ശരാശരിയിൽ 983 റൺസാണ് 2017ൽ അടിച്ചത്.

Story first published: Thursday, October 19, 2017, 15:08 [IST]
Other articles published on Oct 19, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X