വിവാദ നായകന്‍ ലളിത് മോദി ക്രിക്കറ്റ് ഉപേക്ഷിച്ചു; ഇനി മകന്റെ ഊഴം

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ഐപിഎല്ലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച് ശ്രദ്ധാകേന്ദ്രമാവുകയും പിന്നീട് കള്ളപ്പണവുമായി ബന്ധപ്പെട്ട് രാജ്യംവിടുകയും ചെയ്ത വിവാദ നായകന്‍ ലളിത് മോദി ക്രിക്കറ്റ് ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ക്രിക്കറ്റുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് മോദി വ്യക്തമാക്കിയത്. നാഗൗര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും മോദി രാജിവെച്ചു.

രാജസ്ഥാന്‍ സ്വദേശിയായ മോദി ക്രിക്കറ്റ് സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ബിസിസിഐ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ വിലക്കുകയും ഫണ്ട് നല്‍കുന്നത് തടയുകയും ചെയ്തിരുന്നു. മോദിയുടെ രാജിയോടെ ബിസിസിഐ തങ്ങളുടെ തീരുമാനം പുന:പരിശോധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

lalit

ട്വിറ്ററില്‍ പുറത്തുവിട്ട രണ്ടു പേജുള്ള രാജിക്കത്തില്‍ മോദി കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ക്രിക്കറ്റില്‍ നിന്നും വിട്ടുപോകേണ്ടതിന്റെ സമയം ഇതാണെന്ന് മോദി പറയുന്നു. പുതിയ തലമുറയ്ക്കുവേണ്ടിയാണ് ഒഴിവാകുന്നത്. രാജസ്ഥാന്‍ ക്രിക്കറ്റിനുവേണ്ടി തനിക്കാകുന്നതെല്ലാം ചെയ്തിട്ടുണ്ട്. ബിസിസിഐയ്ക്ക് ഇനി തീരുമാനമെടുക്കാമെന്നും മോദി പറഞ്ഞു.

മോദിയുടെ മകന്‍ രുചിര്‍ കുമാര്‍ മോദി നേരത്തെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മകനെ മുന്‍നിര്‍ത്തി ക്രിക്കറ്റില്‍ നിലനില്‍ക്കാനാണ് മോദിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം കേസുകളുള്ള മോദി ഇപ്പോള്‍ ബ്രിട്ടനില്‍ അഭയം തേടിയിരിക്കുകയാണ്.

English summary
Controversial Lalit Modi quits cricket, urges son Ruchir to take Rajasthan ahead
Please Wait while comments are loading...