ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി.. ഇനി കളിക്കാം.. ദൈവത്തിന് നന്ദി പറഞ്ഞ് ശ്രീ!!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ഇന്ത്യയുടെ മുന്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ വിലക്ക് നീക്കി. ബി സി സി ഐയുടെ വിലക്ക് നിലനിൽക്കില്ല എന്ന് ഹൈക്കോടതിയാണ് വിധിച്ചത്. ശ്രീശാന്തിനെതിരായ ആരോപണങ്ങൾ നിലനിൽക്കില്ല. ഐ പി എല്ലിൽ ഒത്തുകളിച്ചു എന്ന് ആരോപിച്ചാണ് ബി സി സി ഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്. കൂടുതൽ വിവരങ്ങൾ...

ശ്രീശാന്തിന് കളിക്കാം

ശ്രീശാന്തിന് കളിക്കാം

ബി സി സി ഐ ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കില്ല എന്ന് കേരള ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്ക് നീങ്ങിയതോടെ ശ്രീശാന്തിന് ഇനി കളിക്കാം. ശ്രീശാന്തിനെ ഒത്തുകളി കേസിൽ വെറുതെ വിട്ടതാണ് എന്ന് കോടതി നിരീക്ഷിച്ചു.

ദൈവത്തിന് നന്ദി പറഞ്ഞ് ശ്രീശാന്ത്

ദൈവത്തിന് നന്ദി പറഞ്ഞ് ശ്രീശാന്ത്

ബി സി സി ഐ ഏർപ്പെടുത്തിയ വിലക്ക് നീക്കിയ വാർത്തയോട് ശ്രീശാന്ത് സന്തോഷവാനായിട്ടാണ് പ്രതികരിച്ചത്. ശ്രീശാന്ത് ദൈവത്തിന് നന്ദി പറഞ്ഞു. പിന്തുണച്ച എല്ലാവർക്കും ശ്രീശാന്ത് നന്ദി പറഞ്ഞു.

നിലനിൽക്കില്ല

നിലനിൽക്കില്ല

ശ്രീശാന്തിനെതിരായ ആരോപങ്ങൾ നിലനിൽക്കില്ല എന്ന് കോടതി പറഞ്ഞു. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം തേടി ശ്രീശാന്ത് ബി സി സി ഐയെ സമീപിച്ചെങ്കിലും ഇത് അനുവദിക്കപ്പെട്ടിരുന്നില്ല.

Kerala High Court on Monday annulled the lifetime ban imposed on Indian pacer S Sreesanth.
നേരത്തെ തള്ളിയതാണ്

നേരത്തെ തള്ളിയതാണ്

ബി സി സി ഐ അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടുകള്‍ക്ക് ആധാരമാക്കിയതു ദില്ലി പോലീസ് നല്‍കിയ വിവരങ്ങള്‍ ആണെന്നും പോലീസിന്റെ വാദങ്ങള്‍ തള്ളി കോടതി തന്നെ കുറ്റവിമുക്തനാക്കിയാണെന്നുമാണ് ശ്രീശാന്ത് ഹൈക്കോടതിയെ ബോധിപ്പിച്ചത്.

English summary
High court lifts Sreesanth's ban
Please Wait while comments are loading...