ഷോണ്‍ ടെയ്റ്റ് ഇനി ഇന്ത്യന്‍ പൗരന്‍.. ഇന്ത്യക്ക് കളിക്കുമോ? ഇന്ത്യക്കാരിയാണ് ഗ്ലാമര്‍ മോഡല്‍ ഭാര്യ!!

  • By: Kishor
Subscribe to Oneindia Malayalam

ലോക ക്രിക്കറ്റിലെ ഏറ്റവും വേഗം കൂടിയ ഫാസ്റ്റ് ബൗളര്‍ എന്ന് ചോദിച്ചാല്‍ റാവല്‍പിണ്ടി എക്‌സ്പ്രസായ ഷോയിബ് അക്തറായിരിക്കും എല്ലാവരുടെയും മനസില്‍. എന്നാല്‍ അക്തറിനൊപ്പം നില്‍ക്കുന്ന വേഗത്തില്‍ പന്തെറിയുന്ന മറ്റൊരു ബൗളര്‍ കൂടി ഉണ്ട്. ഷോണ്‍ ടെയ്റ്റ്. ഇന്ത്യക്കാരിയായ മോഡലിനെ വിവാഹം ചെയ്ത ടെയ്റ്റ് ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വമെടുത്തു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത..

Read Also: ട്രോള് കണ്ട് പ്രതീക്ഷ വന്നു... കസബ ഒന്നൂകൂടി റിലീസ് ചെയ്യട്ടേ.. മമ്മൂട്ടി ചോദിച്ചു... കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!!

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

പറഞ്ഞത് ടെയ്റ്റ് തന്നെ

തന്റെ ട്വിറ്റര്‍ പേജിലൂടെ ഷോണ്‍ ടെയ്റ്റ് തന്നെയാണ് ഇന്ത്യന്‍ പൗരത്വം കിട്ടിയ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടും

ഇന്ത്യന്‍ പാസ്‌പോര്‍ട്ടും

ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസന്‍ എന്ന കാറ്റഗറിയിലാണ് ടെയ്റ്റിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

ഇന്ത്യക്കാരിയാണ് ഭാര്യ

ഇന്ത്യക്കാരിയാണ് ഭാര്യ

ഇന്ത്യന്‍ ഗ്ലാമര്‍ മോഡലായ മഷൂം സിന്‍ഹയാണ് ഷോണ്‍ ടെയ്റ്റിന്റെ ഭാര്യ. 2010ലായിരുന്നു ടെയ്റ്റ് സിന്‍ഹയെ കണ്ടുമുട്ടിയത്.

രാജസ്ഥാന്‍ വഴി

രാജസ്ഥാന്‍ വഴി

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐ പി എല്‍ കളിക്കുന്നതിനിടെ ഒരു പാര്‍ട്ടിക്കിടെയാണ് ടെയ്റ്റും സിന്‍ഹയും തമ്മില്‍ കണ്ടുമുട്ടിയത്.

വിവാഹം ഇന്ത്യയില്‍

വിവാഹം ഇന്ത്യയില്‍

തികച്ചും ഇന്ത്യന്‍ രീതിയിലായിരുന്നു ഷോണ്‍ ടെയ്റ്റും മഷും സിന്‍ഹയും വിവാഹിതരായത്. 2014ലായിരുന്നു താരവിവാഹം.

 പ്രണയം വിവാഹം

പ്രണയം വിവാഹം

വിവാഹത്തിന് മുമ്പ് പാരീസില്‍ വെച്ച് ആര്‍ഭാടമായി വിവാഹനിശ്ചയം നടന്നു. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

ഫാസ്റ്റസ്റ്റ് ബൗളര്‍

ഫാസ്റ്റസ്റ്റ് ബൗളര്‍

161.1 കിലോമീറ്ററാണ് ഷോണ്‍ ടെയ്റ്റിന്റെ ഏറ്റവും വേഗം കൂടിയ പന്ത്. രണ്ടാം സ്ഥാനം ടെയ്റ്റും ബ്രെറ്റ് ലീയും കൂടി പങ്കുവെക്കുന്നു.

അക്തറിന് തൊട്ടുപിന്നില്‍

അക്തറിന് തൊട്ടുപിന്നില്‍

161.3 കിലോമീറ്റര്‍ എറിഞ്ഞ പാക് ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തറിന്റെ പേരിലാണ് ലോകത്തെ ഏറ്റവും വേഗം കൂടിയ പന്തിനുള്ള റെക്കോര്‍ഡ്.

ഐ പി എല്ലില്‍

ഐ പി എല്ലില്‍

ഇന്ത്യയുമായി ഷോണ്‍ ടെയ്റ്റിന് വേറൊരു ബന്ധവും ഉണ്ട്. മറ്റൊന്നുമല്ല ഐ പി എല്‍ തന്നെ. രണ്ട് ടീമുകള്‍ക്ക് വേണ്ടി ഈ ഫാസ്റ്റ് ബൗളര്‍ ഐ പി എല്‍ കളിച്ചു.

ഈ ടീമുകള്‍ക്ക് വേണ്ടി കളിച്ചു

ഈ ടീമുകള്‍ക്ക് വേണ്ടി കളിച്ചു

രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി ഐ പി എല്ലില്‍ പന്തെറിഞ്ഞിട്ടുണ്ട് ഷോണ്‍ ടെയ്റ്റ്. ഇപ്പോള്‍ കൊല്‍ക്കത്തയുടെ താരമാണ്.

വിരമിച്ചു

വിരമിച്ചു

അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ നിന്നും ഷോണ്‍ ടെയ്റ്റ് നേരത്തെ വിരമിച്ചിരുന്നു. 2011ല്‍. ലോകകപ്പില്‍ ഇന്ത്യക്കെതിരെ തോറ്റതിന് പിന്നാലെയാണ് ടെയ്റ്റ് വിരമിച്ചത്

ട്വന്റി 20യില്‍ കളിക്കും

ട്വന്റി 20യില്‍ കളിക്കും

ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റായി അറിയപ്പെടുന്ന ഷോണ്‍ ടെയ്റ്റ് ട്വന്റി 20 ക്രിക്കറ്റില്‍ ഇപ്പോഴും കളിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് കളിക്കുമോ

ഇന്ത്യയ്ക്ക് കളിക്കുമോ

ഐ പി എല്ലില്‍ കൊല്‍ക്കത്തയ്ക്ക് കളിക്കുന്ന ടെയ്റ്റ് ഇന്ത്യന്‍ പൗരനായാല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ അങ്ങനെ ഒരു കാര്യം ഉണ്ടാകാന്‍ ഒരിക്കലും സാധ്യതയില്ല.

English summary
Cricketer Shaun Tait becomes an Overseas Citizen of India.
Please Wait while comments are loading...