സ്വന്തം നാട്ടില്‍ നിന്ന് പെണ്ണ് കിട്ടാഞ്ഞിട്ടോ...? ഞെട്ടിപ്പോകും ഈ വിവാഹങ്ങളെ കുറിച്ച് കേട്ടാല്‍

  • By: നരേന്ദ്രന്‍
Subscribe to Oneindia Malayalam

സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ വരെ ലോകം അംഗീകരിക്കുന്ന കാലമാണിത്. അപ്പോഴാണ് വേറെ ഒരു രാജ്യത്ത് നിന്ന് വിവാഹം കഴിക്കുന്നത്.

ക്രിക്കറ്റ് താരം യുവരാജ് സിങ് ഹസെല്‍ കീച്ചിനെ വിവാഹ കഴിക്കുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ ചിലരുടെ ചൊറിച്ചില്‍ കേട്ടാല്‍ ആര്‍ക്കായാലും ഇങ്ങനെ ഒരു മറുപടി പറയാന്‍ തോന്നും. ബ്രിട്ടീഷ് മോഡലായിരുന്ന കീച്ചിന് ഇന്ത്യന്‍ രക്തബന്ധമെങ്കിലും ഉണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും സജീവവും ആണ്.

എന്നാല്‍ യുവരാജ് സിങ് മാത്രമാണോ ഇങ്ങനെ അന്യ നാട്ടില്‍ നിന്ന് വിവാഹം കഴിക്കുന്നത്. ക്രിക്കറ്റിന്‍റെ ലോകത്ത് അങ്ങനെ ഒരു പാട് സംഭവങ്ങള്‍ വേറേയും ഉണ്ട്. ക്രിക്കറ്റ് മാറ്റി നിര്‍ത്താം, നമ്മുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിവാഹം കവിച്ചത് ഇറ്റലിക്കാരിയായ സോണിയ ഗാന്ധിയെ ആയിരുന്നില്ലേ... സോണിയ ഗാന്ധി ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷയാണ്.

യുവി

യുവി

യുവരാജ് സിങ് വിവാഹം കഴിക്കുന്നത് ഹസെല്‍ കീച്ച എന്ന ബ്രിട്ടീഷ് മോഡലിനെ ആണ്. നവംബര്‍ 30 ന് ആണ് ഇവരുടെ വിവാഹം.

സാനിയ മിര്‍സ

സാനിയ മിര്‍സ

ടെന്നീസില്‍ ഇന്ത്യയുടെ അഭിമാനമാണ് സാനിയ മിര്‍സ. സാനിയ വിവാഹം കഴിച്ചത് പാക് ക്രിക്കര്‌റ് താരം ഷൊയ്ബ് മാലിക്കിനെ ആയിരുന്നു. 2014 ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

റീനറോയ്

റീനറോയ്

ഒരു കാലത്തെ ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി ആയിരുന്നു റീന റോയ്. ആ റീന വിവാഹം കഴിച്ചത് പാക് ക്രിക്കറ്റ് താരം മൊഹ്‌സിന്‍ ഖാനെ ആണ്. പക്ഷേ അധിക കാലം ആ ബന്ധം നീണ്ടുനിന്നില്ല.

വസീം അക്രം

വസീം അക്രം

പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം വിവാഹം കഴിച്ചതും ഒരു വിദേശിയെ ആയിരുന്നു. ഓസ്‌ട്രേലിയക്കാരി ഷെറീന തോംസണ്‍. ആദ്യഭാര്യ മരിച്ചതിന് ശേഷമായിരുന്നു ഈ വിവാഹം.

സഹീര്‍ അബ്ബാസ്

സഹീര്‍ അബ്ബാസ്

പാകിസ്താന്‍ ക്രിക്കറ്റ് താരം ആയിരുന്ന സഹീര്‍ അബ്ബാസും വിവാഹം കഴിച്ചത് ഒരു ഇന്ത്യക്കാരിയെ ആയിരുന്നു. 1988 ല്‍ റിതു ലൂത്രയെ ആണ് സഹീര്‍ വിവാഹം കഴിച്ചത്.

മുത്തയ്യ മുരളീധരന്‍

മുത്തയ്യ മുരളീധരന്‍

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസമാണ് മുത്തയ്യ മുരളീധരന്‍. അദ്ദേഹവും വിവാഹം കഴിച്ചത് ഒരു ഇന്ത്യക്കാരിയെ ആണ്. മതിമലരിനെ.

ഷോണ്‍ ടെയ്റ്റ്

ഷോണ്‍ ടെയ്റ്റ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷോണ്‍ ടേയ്റ്റ് വിവാഹം കഴിച്ചതും ഒരു ഇന്ത്യക്കാരിയെ തന്നെ. മുന്‍ ഇന്ത്യന്‍ മോഡല്‍ ആയ മഷൂം സിന്‍ഹയെ ആയിരുന്നു ടേയ്റ്റ് ജീവിത സഖിയാക്കിയത്.

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ വിവാഹം കവിച്ചത് ഒരു ബ്രിട്ടീഷ് യുവതിയെ ആണ്. എലിസബത്ത് ഹെല്‍ലേ. ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷം ആയിരുന്നു ഇത്.

ജെയിംസ് ആന്‍ഡേഴ്‌സണ്‍

ജെയിംസ് ആന്‍ഡേഴ്‌സണ്‍

ഇംഗ്ലണ്ട് ക്രിക്കറ്റ് താരമാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഇദ്ദേഹം വിവാഹം കഴിച്ചത് അയര്‍ലണ്ട് സ്വദേശിനിയായ ഡാനിയെല്ല ലോയ്ഡിനെ ആയിരുന്നു.

രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയിരുന്നു രാജീവ് ഗാന്ധി. അദ്ദേഹം വിവാഹം കഴിച്ചത് ഇറ്റലിക്കാരിയായിരുന്ന സോണിയ ഗാന്ധിയെ ആയിരുന്നില്ലേ...

English summary
Yuvraj Singh is all Set to Tie the Knot with British-Born Hazel Keech; A Look at the Other Cricketers who Married Foreign Divas!
Please Wait while comments are loading...