വിരാട് കോലിക്കൊപ്പം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ 5 കളിക്കാര്‍... പലരുടെയും പേര് പോലും മറന്നുപോയി!

  • By: Kishor
Subscribe to Oneindia Malayalam

വര്‍ത്തമാന ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ വിസ്മയം എന്ത് എന്ന് ചോദിച്ചാല്‍ ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ - വിരാട് കോലി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച് ചാമ്പ്യന്മാരാക്കി വരവറിയിച്ചതാണ് കോലി. ഇപ്പോഴിതാ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ക്യാപ്റ്റനായി. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളുമാണ് കോലി.

Read Also: സച്ചിന്‍, സണ്ണി, ഗാംഗുലി, കോലി, ദ്രാവിഡ് എത്ര പേരാ... സെഞ്ചുറിപ്പട്ടികയില്‍ പക്ഷേ ഇന്ത്യയൊന്നും ഒന്നുമല്ല!

2008 ലാണ് വിരാട് കോലി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ശ്രീലങ്കയ്‌ക്കെതിരെ ഒരു സാധാരണ അരങ്ങേറ്റം. ഓപ്പണറായിട്ടായിരുന്നു ആദ്യത്തെ കളി. ബാക്കിയുള്ളതെല്ലാം ചരിത്രം. എന്നാല്‍ രസം അതല്ല, വിരാട് കോലിക്കൊപ്പം അഞ്ച് കളിക്കാര്‍ കൂടി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറി. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ഇപ്പോള്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്നില്ല. അവരില്‍ ചിലരുടെ പേര് പോലും ആരാധകര്‍ മറന്നുപോയി. ആരാണവര്‍...

മനോജ് തിവാരി

മനോജ് തിവാരി

ക്രിക്കറ്റ് കഴിവിന്റെ മാത്രം കളിയല്ല, ഭാഗ്യത്തിന്റേത് കൂടിയാണ് എന്നതിന് തെളിവാണ് മനോജ് തിവാരി എന്ന 31കാരന്‍. രഞ്ജി ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും ബംഗാളിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന മനോജിന് പക്ഷേ ദേശീയ തലത്തില്‍ ആവശ്യത്തിന് അവസരങ്ങള്‍ കിട്ടിയില്ല. 2008 ല്‍ അരങ്ങേറി മൂന്ന് കളി കളിച്ചു. പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞാണ് അടുത്ത ഏകദിനത്തിലേക്ക് വിളി വന്നത്. 2011ല്‍ അഞ്ച് കളി കളിച്ചു, ഒരു സെഞ്ചുറിയും അടിച്ചു. പക്ഷേ ടീമില്‍ സ്ഥിരമായില്ല.

യൂസഫ് പത്താന്‍

യൂസഫ് പത്താന്‍

2008ലാണ് ഏകദിനത്തില്‍ യൂസഫ് പത്താന്‍ അരങ്ങേറിയത്. അതിനും മുമ്പേ ട്വന്റി 20യില്‍ അരങ്ങേറിയുന്നു. ഇന്ത്യ ചാമ്പ്യന്മാരായ ലോകകപ്പിന്റെ ഫൈനലില്‍. 57 ഏകദിനവും 22 ട്വന്റി 20യും യൂസഫ് പത്താന്‍ കളിച്ചു. 2008 മുതല്‍ 2012 വരെ ടീമിലെ സ്ഥിരാംഗമായിരുന്നു. പക്ഷേ സ്ഥിരതയില്ലായ്മ ചതിച്ചു. ഐ പി എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച കളി പുറത്തെടുക്കുന്നു, പക്ഷേ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് സാധ്യത കുറവ്.

പ്രഗ്യാന്‍ ഓജ

പ്രഗ്യാന്‍ ഓജ

ഇന്ത്യയ്ക്ക് സമീപകാലത്ത് കിട്ടിയ മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഓജ. പക്ഷേ ഭാഗ്യം കൂടെ നിന്നില്ല. 2008 ലെ ഏഷ്യാകപ്പില്‍ അരങ്ങേറി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ടെസ്റ്റില്‍ 100 വിക്കറ്റ് നേട്ടത്തിന് ഉടമയാണ്. ഇപ്പോള്‍ മുംബൈയ്ക്ക് വേണ്ടി ഐ പി എല്‍ കളിക്കുന്നു. 30 വയസ്സായ ഓജ ഇനിയും ദേശീയ ടീമിലെത്തുന്ന കാര്യം സംശയം.

മന്‍പ്രീത് ഗോണി

മന്‍പ്രീത് ഗോണി

2007 ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി തകര്‍ത്ത് എറിഞ്ഞാണ് മന്‍പ്രീത് ഗോണി ശ്രദ്ധ നേടിയത്. തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ ടീമിലും എത്തി. ഏഷ്യാകപ്പില്‍ ഹോങ്കോങിനെതിരെ അരങ്ങേറ്റം, ഫൈനലില്‍ ബംഗ്ലാദേശിനെതിരെ അവസാന മത്സരം. വെറും 3 ദിവസം മാത്രമാണ് ഗോണി ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്.

ബദരീനാഥ്

ബദരീനാഥ്

തമിഴ്‌നാടിന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഐ പി എല്‍ കളിച്ച് ഇന്ത്യന്‍ ടീമിലെത്തി. 2008ലായിരുന്നു അരങ്ങേറ്റം. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിച്ചു. പക്ഷേ 200 റണ്‍സ് പോലും തികയ്ക്കാന്‍ പറ്റിയില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പതിനായിരത്തില്‍ കൂടുതല്‍ റണ്‍സടിച്ച ബാറ്റ്‌സ്മാനാണ് എന്നോര്‍ക്കണം.

English summary
Cricketers who debuted with Virat Kohli in 2008
Please Wait while comments are loading...