ഐപിഎല്‍ സാധ്യത മുംബൈയ്ക്ക്; ദില്ലി പുറത്തായതില്‍ നിരാശനെന്നും രാഹുല്‍ ദ്രാവിഡ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐപിഎല്‍ പത്താംസീസണില്‍ കിരീട സാധ്യത മുംബൈ ഇന്ത്യന്‍സിനാണെന്ന് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. അതേസമയം, അവസാന നാലിലെത്തിയ ശേഷിക്കുന്ന ടീമുകളും മുംബൈയ്ക്ക് ഭീഷണിയുയര്‍ത്തുമെന്നും ദ്രാവിഡ് പറഞ്ഞു. മുംബൈയെ കൂടാതെ പൂണെ, ഹൈദരാബാദ്, കൊല്‍ക്കത്ത ടീമുകളാണ് അവസാന നാലു ടീമുകളില്‍ ഇടം പിടിച്ചത്.

പോയന്റ് ടേബിളില്‍ ഒന്നാംസ്ഥാനത്തെത്തിയ മുംബൈ തന്നെയാണ് ചാമ്പ്യന്മാരാകാനുള്ള സാധ്യത. മറ്റു ടീമുകളും മികച്ച നിലവാരുമുള്ളവതന്നെ. പ്ലേ ഓഫ് മത്സരങ്ങളില്‍ കടുത്തതാകുമെന്നുറപ്പാണെന്നും ദില്ലി ടീമിന്റെ മെന്റര്‍ കൂടിയായ രാഹുല്‍ ദ്രാവിഡ് പറഞ്ഞു. അവസാന മത്സരത്തില്‍ ദില്ലി ബെംഗളുരു ടീമിനോട് 10 റണ്‍സിന് തോറ്റിരുന്നു.

rahul-dravid-dd

ഇന്ത്യൻ ക്രിക്കറ്റിനെ എനിക്ക് പേടിയാണ്.. പറയുന്നത് 360 ഡിഗ്രി ക്രിക്കറ്റർ ഡിവില്ലിയേഴ്സ്, കാരണം??

മുംബൈ Vs പുനെ, ഹൈദരാബാദ് Vs കൊൽക്കത്ത: ഐപിഎൽ പത്തിലെ പ്ലേ ഓഫ് കളികൾ.. തീപ്പൊരി പറക്കും!!

ജയിക്കാവുന്ന ചില മത്സരങ്ങള്‍ തോറ്റതാണ് ദില്ലി ടീം പുറത്താകാന്‍ കാണമായതെന്ന് ദ്രാവിഡ് പറഞ്ഞു. വിജയത്തിനടുത്തുവെച്ചാണ് ചില മത്സരങ്ങള്‍ നഷ്ടപ്പെട്ടത്. രണ്ടോ മൂന്നോ മത്സരങ്ങള്‍ കൂടി ജയിക്കാനായിരുന്നെങ്കില്‍ ടീമിന് മുന്നേറാന്‍ കഴിയുമായിരുന്നെന്നും ദ്രാവിഡ് വിലയിരുത്തി. പതിനാലു മത്സരങ്ങളില്‍ 12 പോയന്റുമായി ആറാം സ്ഥാനത്താണ് ദില്ലി 2017 സീസണില്‍ ഫിനിഷ് ചെയ്തത്.

യുവ താരങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു ദില്ലിയുടെ ടീം. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശ്രേയാംസ് അയ്യര്‍ തുടങ്ങിയ യുവതാരങ്ങള്‍ ടൂര്‍ണമെന്റില്‍ ദില്ലിക്കുവേണ്ടി ശ്രദ്ധേയമായ പ്രകടനമായിരുന്നു കാഴ്ചവെചച്ത്. യുവതാരങ്ങളുടെ പ്രകടനത്തെ ദ്രാവിഡ് പുകഴ്ത്തുകയും ചെയ്തു.

English summary
Delhi Daredevils mentor Rahul Dravid left bitterly disappointed
Please Wait while comments are loading...