വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫിയിൽ വിദർഭയ്ക്ക് ആദ്യ കിരീടം, ദില്ലിയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു...

മല്‍സരം സമനിലയിലായാലും വിദര്‍ഭ ജേതാക്കളാവും

By Manu

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ദില്ലിയെ തോൽപ്പിച്ച് വിദർഭയ്ക്ക് കന്നി കിരീടം. ഇൻഡോറിൽ നടന്ന ഫൈനലിൽ ഒമ്പത് വിക്കറ്റിന് ദില്ലിയെ തോൽപ്പിച്ചാണ് വിദർഭ ആദ്യ കിരീടം സ്വന്തമാക്കിയത്. സ്കോർ: വിദർഭ 547, 32/1, ദില്ലി 295, 280. നേരത്തെ രണ്ടാമിന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ദില്ലി 280 റൺസിന് ഓൾഔട്ടായിരുന്നു. തുടർന്ന് 29 റൺസെന്ന വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വിദർഭ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.

1

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ദില്ലിക്കു വേണ്ടി ഏകദിന ശൈലിയില്‍ ബാറ്റ് വീശിയെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ല. 37 പന്തില്‍ നിന്നു ഏഴു ബൗണ്ടറികളോടെ 36 റണ്‍സെടുത്ത ഗംഭീറിനെ ടൂര്‍ണമെന്റിന്റെ കണ്ടെത്തലായ പേസര്‍ രജ്‌നീഷ് ഗുര്‍ബാനി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

2

നേരത്തേ അക്ഷയ് വാഡ്ക്കറുടെ (133) തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിദര്‍ഭയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 282 പന്തുകളില്‍ നിന്നും 16 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു വാഡ്കറുടെ ഇന്നിങ്‌സ്. ആദിത്യ സര്‍വതെ (79), സിദ്ദേഷ് നെറാല്‍ (74), വസീം ജാഫര്‍ (78), ക്യാപ്റ്റന്‍ ഫൈസ് ഫസല്‍ (67) എന്നിവരും വിദര്‍ഭയ്ക്കായി അര്‍ധസെഞ്ച്വറിയോടെ തിളങ്ങി.

Story first published: Monday, January 1, 2018, 17:19 [IST]
Other articles published on Jan 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X