'ധോണി ഉപദേശിക്കും... ഞാന്‍ തീരുമാനിക്കും'... എല്ലാം തീരുമാനിച്ചുറച്ച് കോലി

  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

പൂണെ: അങ്ങനെ വിരാട് കോലി ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി സ്ഥാനമേല്‍ക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കോലി നേരത്തെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു.

മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുള്ള ടീമിനെയാണ് കോലി നയിക്കേണ്ടത്. എന്നാല്‍ അതില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് കോലി പറയുന്നത്.

ധോണി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കും, താന്‍ തീരുമാനം എടുക്കും. അത്രയേ ഉള്ളൂ കാര്യങ്ങള്‍ എന്നാണി കോലി വ്യക്തമാക്കിയിരിക്കുന്നത്. എന്തൊക്കെ ആയിരിക്കും ഇനി ഇന്ത്യന്‍ ടീമില്‍ സംഭവിക്കുക...

ഒരു മാറ്റവും ഇല്ല

കാര്യങ്ങള്‍ എല്ലാം പഴയടതുപോലെ പോലെ ചതന്നെ മുന്നോട്ട് പോകും എന്നാണ് നിയുക്ത ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയിരിക്കുന്നത്. സുഗമമായ ഒരു മാറ്റം ആയിരിക്കും ഉണ്ടാവുക.

തീരുമാനം താന്‍ എടുക്കും

തീരുമാനങ്ങള്‍ എടുക്കാനുള്ള ഉത്തരവാദിത്തം തനിക്കായിരിക്കും. അത് മാത്രമാണ് ഉള്ള മാറ്റം എന്നാണ് കോലി പറയുന്നത്.

പണ്ട് നേരെ തിരിച്ചായിരുന്നു

ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് വിരാട് കോലി വൈസ് ക്യാപ്റ്റനായിരുന്നു. അന്ന് താന്‍ തന്റെ കാഴ്ടപ്പാടുകള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അത് തിരിച്ചാകും എന്ന് മാത്രം!

കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാകാം

തന്റേയും ധോണിയുടേയും കാഴ്ചപ്പാടുകള്‍ ഒരുപോലെയാണ് എന്ന വാദമൊന്നും കോലി ഉന്നയിക്കുന്നില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് സ്വാഭാവികമാണെന്നും കോലി പറയുന്നുണ്ട്.

വിലമതിക്കാനാവാത്തതാണ്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ധോണിയുടെ നിര്‍ദ്ദേശങ്ങളെ താന്‍ ഒരിക്കലും അവഗണിക്കില്ലെന്ന സൂചന തന്നെയാണ് കോലി തരുന്നത്. ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ തന്നെ സംബന്ധിച്ച് വിലമതിക്കാനാവാത്തവയാണ് എന്നാണ് പറയുന്നത്.

തന്റേതായ തയ്യാറെടുപ്പുകള്‍

തീരുമാനം എടുക്കാന്‍ സഹായത്തിന് ധോണി ഉണ്ടാകുമെങ്കിലും മത്സരത്തിന് മുമ്പ് താന്‍ തന്റേതായ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും കോലി പറഞ്ഞു. തന്റെ ചോദനകള്‍ തന്നെ ആയിരിക്കും താന്‍ തുടക്കത്തില്‍ പിന്തുടരുകയെന്നും കോലി വ്യക്തമാക്കി.

എന്താണ് വ്യത്യാസം?

ഒരൊറ്റ കാര്യത്തില്‍ മാത്രമേ ഒരു പുതുമ സംഭവിക്കുന്നുള്ളൂ എന്നാണ് കോലി പറയുന്നത്. ടോസ്സിന് വേണ്ടി താന്‍ ആയിരിക്കും പോകുന്നത്, അല്ലാതെ മറ്റ് മാറ്റങ്ങളൊന്നും തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഫുള്‍ടൈം ക്യാപ്റ്റന്‍

രണ്ട് വര്‍ഷം മുമ്പാണ് ധോണിയില്‍ നിന്ന് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും ഉള്ള ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ഫുള്‍ ടൈം ക്യാപ്റ്റനായി കോലി മാറിയിരിക്കുകയാണ്.

ഓരോരുത്തര്‍ക്ക് ഓരോ രീതി

ഓരോരുത്തര്‍ക്കും ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കുമ്പോള്‍ ഓരോ രീതികളുണ്ടാവും. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിജയിക്കുക എന്നത് മാത്രമാണെന്നും കോലി പറഞ്ഞു.

യുവിയുടെ സാന്നിധ്യം

ഇംഗ്ലണ്ടിനെതിരെ പൂണെയില്‍ കളത്തിലിറങ്ങുമ്പോള്‍ കോലിക്കും ധോണിയ്ക്കും ഒപ്പം യുവരാജും ഉണ്ടാകും. യുവരാജിന്റെ തിരിച്ചുവരവും ധോണിയുടെ പടിയിറക്കവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

English summary
Virat Kohli feels that the transition of captaincy will be a smooth one as he will now be in charge of taking a final call even as Mahendra Singh Dhoni's "priceless suggestions" will always be welcome.
Please Wait while comments are loading...