ധോണിയുടേത് ഇന്ത്യന്‍ ടീമിനൊപ്പമുള്ള അവസാനത്തെ പിറന്നാള്‍ ആഘോഷം; വിരമിക്കുകയാണോ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ മഹേന്ദ് സിങ് ധോണി കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ ടീമിനൊപ്പം തന്റെ മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. കരിയറിന്റെ അവസാനപാദത്തിലെത്തിനില്‍ക്കുന്ന ധോണിയുടേത് ഇന്ത്യന്‍ ടീമിനൊപ്പമുള്ള അവസാനത്തെ പിറന്നാള്‍ ആഘോഷമാണ് വെസ്റ്റിന്‍ഡീല്‍വെച്ചു നടന്നതെന്നാണ് സൂചന.

അവസാന ഓവറികളില്‍ ആഞ്ഞടിച്ച് മികച്ച ഫിനിഷറെന്ന് പേരുകേട്ട ധോണിക്ക് ആ കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞു. ഞായറാഴ്ച നടന്ന ടി20 മത്സരത്തില്‍ ടീമിന് മികച്ച ടോട്ടല്‍ നല്‍കാന്‍ ധോണിക്ക് കഴിഞ്ഞിരുന്നില്ല. മൂന്നു പന്തില്‍ 2 റണ്‍സ് ആയിരുന്നു സമ്പാദ്യം. അതേസമയം, ക്യാപ്റ്റന്‍ കോലിക്ക് ധോണിയില്‍ ഇപ്പോഴും വിശ്വാസമുണ്ട്. മികച്ച രീതിയിലാണ് ധോണി ബാറ്റ് ചെയ്യുന്നതെന്നാണ് കോലിയുടെ അഭിപ്രായം.

dhoni

തന്റെ സ്വതസിദ്ധമായ ബാറ്റിങ് മികവ് നഷ്ടപ്പെട്ടുകഴിഞ്ഞ ധോണിക്ക് ടീമില്‍ ഇടം നല്‍കുന്നതിനെതിരെ മുന്‍ കളിക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു. മോശം ഫോമില്‍ തുടരുകയാണെങ്കില്‍ ധോണിക്ക് അധികകാലം ടീമില്‍ തുടരാന്‍ കഴിയില്ല. അടുത്ത ലോകകപ്പിന് മുന്‍പ് ധോണി യുവ കളിക്കാര്‍ക്കുവേണ്ടി വിരമിക്കേണ്ടിവരും. ഇനിയൊരു പിറന്നാള്‍ ഇന്ത്യന്‍ ടീമിനൊപ്പം സാധിക്കില്ലെന്ന വിശ്വാസത്തിലാണ് ധോണി മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷമാക്കിയതെന്നും പറയപ്പെടുന്നു.

English summary
Was this MS Dhoni’s last birthday with the Indian cricket team?
Please Wait while comments are loading...