ശ്രീലങ്കയില്‍ 'ഗോളടിച്ച്' കോലിയും കൂട്ടരും... ലങ്കന്‍ സിംഹങ്ങളെ 304 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ഗോള്‍(ശ്രീലങ്ക): ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മിന്നുന്ന വിജയം. 304 റണ്‍സിനാണ് ആതിഥേയരായ ശ്രീലങ്കയെ ഇന്ത്യ തോല്‍പിച്ചത്.

220 റണ്‍സിന്റെ വിജയ ലക്ഷ്യവുമായാണ് ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയത്. എന്നാല്‍ 245 റണ്‍സിന് ഓള്‍ ഔട്ട് ആകാനായിരുന്നു ലങ്കന്‍ സിംഹങ്ങളുടെ വിധി. അശ്വിന്റേയും ജഡേജയുടേയും പന്തെറിവ് മികവിലായിരുന്നു ഇന്ത്യ മിന്നുന്ന വിജയം സ്വന്തമാക്കിയത്.

Virat Kohli

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ സ്വന്തമാക്കിയത് 600 റണ്‍സ് ആയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 240 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ഒന്നാം ഇന്നിങ്‌സില്‍ 309 റണ്‍സിന്റെ ലീഡ് വഴങ്ങിയ ലങ്കയ്ക്ക് രണ്ടാം ഇന്നിങ്‌സിലും തിരിച്ചുവരാന്‍ സാധിച്ചില്ല.

രണ്ടാം ഇന്നിങ്‌സില്‍ 97 റണ്‍സ് എടുത്ത ദിമുത് കരുണരത്‌നെ ആണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. അശ്വിനും ജഡേജിയും ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഉമേഷ് യാദവ്, മുഹമ്മദ് സമി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

കളിയുടെ നാലാം ദിവസം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മൂന്നിന് 189 റണ്‍സി എന്ന നിലയിലാണ് ബാറ്റിങ് തുടങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ രണ്ടക്കം കടക്കാനാകാതെ പോയ ക്യാപ്റ്റന്‍ വിരാട് കോലി ഇത്തവണ സെഞ്ച്വറി നേടി. കോലിയുടെ 17-ാം ടെസ്റ്റ് സെഞ്ച്വറി ആയിരുന്നു ഇത്.

Read in English: India beat SL by 304 runs
English summary
Dimuth Karunaratne's valiant 97 went in vain as a dominant India crushed a listless Sri Lanka by whopping 304 runs in the first Test to take 1-0 lead in the three match series here on Saturday (July 29).
Please Wait while comments are loading...