ധോണിയും യുവിയും റായുഡുവും അടിച്ചുപറത്തി.. പക്ഷേ ക്യാപ്റ്റന്‍ ധോണിക്ക് തോല്‍വിയോടെ ഗുഡ് ബൈ, കഷ്ടം!!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായ എം എസ് ധോണിക്ക് തോല്‍വിയോടെ വിട. ധോണി അവസാനമായി ഇന്ത്യയെ നയിച്ച കളി, പരിശീലനത്സരമായിട്ടുപോലും സ്റ്റാര്‍ സ്‌പോര്ട്‌സ് ലൈവ് കാണിച്ചിരുന്നു. കളി കാണാനായി ആയിരങ്ങള്‍ മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലെത്തി. അവര്‍ ധോണി ധോണി എന്ന് ആര്‍ത്തുവിളിച്ചു. പ്രതീക്ഷ തെറ്റിക്കാതെ ധോണി അടിച്ചുപറത്തുകയും ചെയ്തു.

Read Also: സഞ്ജു സാംസണ്‍ മുതല്‍ റിഷഭ് പന്ത് വരെ... ധോണിയുടെ കട്ടില് കണ്ട് പനിക്കുന്ന കീപ്പര്‍മാര്‍!

എന്നാല്‍ ഇന്ത്യയുടെ ഏറ്റവും വിജയിയായ ക്യാപ്റ്റന് തോല്‍വിയോടെ മടങ്ങാനായിരുന്നു യോഗം. 7 പന്ത് ബാക്കിനില്‍ക്കേ 3 വിക്കറ്റിനാണ് ഇന്ത്യ എ ഇംഗ്ലണ്ടിനോട് തോറ്റത്. റായുഡു, യുവരാജ്, ധോണി എന്നിവരുടെ മികവില്‍ 300 കടന്നിട്ടും ഇന്ത്യ എ തോറ്റു. റോയിയും ബില്ലിംഗ്‌സും കൂടിയാണ് ഇംഗ്ലണ്ടിന്റെ ജയമൊരുക്കിയത്. അന്താരാഷ്ട്ര മത്സരത്തെ വെല്ലുന്ന വികാരഭരിതമായ ആ കളി ഇങ്ങനെ..

എല്ലാം ധോണിക്ക് വേണ്ടി

എല്ലാം ധോണിക്ക് വേണ്ടി

നീലക്കുപ്പായത്തില്‍ ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്നത് കാണാന്‍ വേണ്ടിയാണ് ആയിരങ്ങള്‍ തടിച്ചുകൂടിയത്. സന്നാഹമത്സരമായിട്ട് പോലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് കളി ലൈവ് കാണിച്ചു. അപ്രസക്തമായ ഈ കളി ലക്ഷങ്ങള്‍ ഇരുന്നു കണ്ടു. എല്ലാം എം എസ് ധോണി എന്ന ക്യാപ്റ്റന് വേണ്ടി മാത്രം. സ്റ്റേഡിയത്തിലെങ്ങും ധോണി ധോണി എന്ന വിളി ആവേശത്തിരമാലയായി ഉയര്‍ന്നു. കളിക്കിടെ ഒരു ആരാധകന്‍ ഓടിയിറങ്ങി വന്ന് ധോണിയുടെ കാലില്‍ തൊട്ടു.

നിരാശനാക്കാതെ ധോണി

നിരാശനാക്കാതെ ധോണി

കാത്തിരുന്ന ആരാധകരെ നിരാശരാക്കാതെയായിരുന്നു ധോണിയുടെ ബാറ്റിംഗ്. പതിവ് പോലെ മെല്ലെ തുടങ്ങിയ ധോണി അവസാന ഓവറുകളില്‍ ആളിക്കത്തി. 40 പന്തില്‍ പുറത്താകാതെ 68 റണ്‍സ്. എട്ട് ഫോറും രണ്ട് സിക്‌സും. അവസാന ഓവറില്‍ സിക്‌സും ഫോറും ഫോറും സിക്‌സും പറത്തി ധോണി തല്‍സ്വരൂപം പുറത്തെടുത്തു. ധോണിയുടെ ഓരോ ഷോട്ടിനും നിറഞ്ഞ കയ്യടി.

ഒപ്പത്തിനൊപ്പം യുവരാജും

ഒപ്പത്തിനൊപ്പം യുവരാജും

48 പന്തില്‍ 56 റണ്‍സുമായി യുവരാജ് സിംഗും മിന്നിയതോടെ ഗാലറി ഇരമ്പിയാര്‍ത്തു. ആറ് ഫോറടിച്ച യുവരാജ് രണ്ട് സിക്‌സറും പറത്തി. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ടൈമിങ്ങും ക്ലാസുമാണ് യുവി പുറത്തെടുത്തത്. യുവരാജിന്റെ കളി കാണാന്‍ ഭാര്യ ഹസല്‍ കീച്ചും ഗാലറിയിലുണ്ടായിരുന്നു.

മനം കവര്‍ന്ന് റായുഡു

മനം കവര്‍ന്ന് റായുഡു

മുംബൈയുടെ ഐ പി എല്‍ ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു 100 റണ്‍സടിച്ച് ധോണിക്ക് ബാറ്റ് ചെയ്യാന്‍ അവസരം കൊടുത്തു. സെഞ്ചുറി തികച്ച് ഡ്രസിങ് റൂമിലേക്ക് നോക്കി റായുഡു മടങ്ങട്ടേ എന്ന് ആക്ഷന്‍ കാട്ടിയത് കാണികള്‍ക്കും ഏറെ ഇഷ്ടപ്പെട്ടു. 97 പന്തില്‍ 11 ഫോറും 1 സിക്‌സുമാണ് റായുഡു അടിച്ചത്.

ശിഖറിനും ഫിഫ്റ്റി

ശിഖറിനും ഫിഫ്റ്റി

ശിഖര്‍ ധവാന്‍ മികച്ചൊരു ഫിഫ്റ്റിയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് അറിയിച്ചു. 84 പന്തിലായിരുന്നു ധവാന്റെ 63. സഞ്ജു സാംസന്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി നിരാശപ്പെടുത്തി. ഓപ്പണറായി ഇറങ്ങിയ മന്‍ദീപ് സിംഗിന് 24 പന്തില്‍ 8 റണ്‍സെടുക്കാനേ പറ്റിയുള്ളൂ.

ബൗളിംഗ് മോശമായി

ബൗളിംഗ് മോശമായി

ബാറ്റിംഗ് നിര കാണിച്ച ഉത്സാഹവും ആര്‍ജവവും പക്ഷേ ഇന്ത്യ എയുടെ ബൗളിംഗ് നിരയ്ക്ക് ആവര്‍ത്തിക്കാന്‍ പറ്റിയില്ല. 48.5 ഓവറില്‍ ഇംഗ്ലണ്ട് കളി തീര്‍ത്തു. നെഹ്‌റ ആറോവറില്‍ 50 റണ്‍സ് വഴങ്ങി. പത്തോവറില്‍ കൃത്യം 60 റണ്‍സ് വിട്ടുകൊടുത്ത യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റോടെ മികച്ചുനിന്നു.

ബില്ലിംഗ്‌സും റോയിയും

ബില്ലിംഗ്‌സും റോയിയും

85 പന്തില്‍ 93 റണ്‍സുമായി സാം ബില്ലിങ്‌സും 57 പന്തില്‍ 62 റണ്‍സുമായി റോയിയുമാണ് ഇംഗ്ലണ്ടിന്റെ ചേസ് തകര്‍പ്പനാക്കിയത്. ഹെയ്ല്‍സ് 40, ബട്‌ലര്‍ 46, ഡോസണ്‍ 41 എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ മോര്‍ഗന്‍ 3 റണ്‍സിനും മോയിന്‍ അലി പൂജ്യത്തിനും പുറത്തായി.

English summary
England beat India A despite Rayudu, Dhoni, Yuvraj fireworks.
Please Wait while comments are loading...