രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റിലെ മൻമോഹൻ സിംഗ്... പൊളിച്ചടുക്കി ട്വിറ്റരാദികൾ.. കിടിലം കമന്റുകൾ!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നൽകിയ രവി ശാസ്ത്രിക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ക്രിക്കറ്റ് ആരാധകർ ശാസ്ത്രിയെ ട്രോളുന്നത്. കഴിഞ്ഞ വർഷം രവി ശാസ്ത്രി കോച്ചാകാൻ അപേക്ഷ നൽകിയെങ്കിലും അത് തള്ളിപ്പോയിരുന്നു. ഇത്തവണ വീണ്ടും അപേക്ഷ നൽകി.

പിൻവാതിലിലൂടെ കടന്നുവരുന്ന രവി ശാസ്ത്രിയെ മൻമോഹൻസിങ് എന്നൊക്കെയാണ് ട്വിറ്റരാദികൾ വിളിക്കുന്നത്. ക്യാപ്റ്റൻ വിരാട് കോലിക്ക് പറ്റിയ കോച്ചാകും ശാസ്ത്രി എന്നും കളിയാക്കലുകളുണ്ട്. മികച്ച കോച്ചായ അനിൽ കുംബ്ലെയെ പുറത്താക്കിയ ബി സി സി ഐയോടുള്ള കലിപ്പ് തീർക്കാനും ചിലർ രവി ശാസ്ത്രിയെ ഉപയോഗിക്കുന്നുണ്ട്. കാണാം ട്വിറ്റർ ട്രോളുകൾ...

ഇന്ത്യൻ ക്രിക്കറ്റിലെ മൻമോഹൻ സിംഗ്

രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷ നൽകി. ടീം ഇന്ത്യ അതിന്റെ മൻമോഹന്‍ സിംഗിനെ കിട്ടാൻ തയ്യാറായിക്കഴിഞ്ഞു. പിൻ വാതിലിലൂടെ കേറി വരുന്നത് കൊണ്ടാണോ അതോ മിണ്ടാതിരുന്ന് ഭരിച്ചോളും എന്ന് വിചാരിച്ചിട്ടാണോ രവി ശാസ്ത്രിയെ മൻമോഹൻ സിംഗ് എന്ന് വിളിച്ചത് എന്നത് വ്യക്തമല്ല.

എന്തൊരു ലവ് സ്റ്റോറി

രവി ശാസ്ത്രിയും വിരാട് കോലിയും.. ട്വിലൈറ്റിനെക്കാൾ മികച്ച ലവ് സ്റ്റോറി തന്നെ. കോച്ചിന്റെ സ്ഥാനത്തേക്ക് വിരാട് കോലി രവി ശാസ്ത്രിയെ ആണ് പിന്താങ്ങുന്നത് എന്ന വാർത്തകളോടാണ് ഈ ട്വീറ്റ് പ്രതികരിക്കുന്നത്. രവി ശാസ്ത്രിയോടുള്ള കോലിയുടെ താൽപര്യമാണത്രെ കുംബ്ലെയുടെ പുറത്താകലിലേക്ക് നയിച്ചത്.

കമന്ററി കേൾക്കണ്ടല്ലോ

സർ രവീന്ദ്ര ജഡേജ ഇന്ത്യൻ കോച്ചിന്റെ സ്ഥാനത്തേക്ക് രവി ശാസ്ത്രിയെ ആണ് പിന്തുണക്കുന്നത്. അതിനൊരു കാരണവും ഉണ്ട്. ഏറ്റവും കുറഞ്ഞ പക്ഷം രവി ശാസ്ത്രിയുടെ കമന്ററി എങ്കിലും കേൾക്കാതെ രക്ഷപ്പെടാമല്ലോ

കോലിക്കൊരു പണിക്കാരൻ

രവി ശാസ്ത്രിയെ തിരഞ്ഞെടുത്താൽ അത് ടീം ഇന്ത്യയ്ക്ക് ഒരു കോച്ചായിരിക്കില്ല കിട്ടുക. മറിച്ച് വിരാട് കോലിക്ക് ഒരു പണിക്കാരനോ മൗത്ത് പീസോ സംരക്ഷണമോ ഒക്കെ ആയിരിക്കും - രവി ഡിനിസ്ത്രി എന്ന അക്കൗണ്ടിന്റേതാണ് ഈ അഭിപ്രായം.

ഗാംഗുലി രക്ഷിക്കുമോ

രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ അപേക്ഷ നൽകി. ഇനി ടീം ഇന്ത്യയെ രക്ഷിക്കാനും ശാസ്ത്രിയെ ബൗൾഡാക്കാനും ഒരു കളിക്കാരന് മാത്രമേ കഴിയൂ.. അയാളുടെ പേരാണ് സൗരവ് ഗാംഗുലി.

Read in English: Fans troll Ravi Shastri
English summary
In a late twist to the Indian cricket team coach saga, former team director Ravi Shastri has applied for the position of the Indian coach.
Please Wait while comments are loading...