രോദനം ഇത് ധോണി ഫാൻസിന്റെ രോദനം... ധോണിയെ തുഴയനാക്കിയ ഏഷ്യാനെറ്റിന് ഫാൻസിന്റെ മാരകപൊങ്കാല!!!

  • By: Kishor
Subscribe to Oneindia Malayalam

114 പന്തിൽ 54 റൺസ്. കളിയും തോറ്റു - കളിക്ക് ശേഷം എം എസ് ധോണിയുടെ കണ്ണ് നിറഞ്ഞുപോയതിൽ വലിയ അത്ഭുതമൊന്നും ഇല്ല. കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റിയടിച്ച ധോണിയെ വിമർശകർ തുഴയനെന്ന് വിളിച്ച് കളിയാക്കി. ബെസ്റ്റ് ഫിനിഷറാണെങ്കിലും ഇതിന് മുമ്പും ധോണിക്ക് തുഴച്ചിൽകാരനെന്ന പേരും തോണി എന്ന കളിയാക്കലും കിട്ടിയിട്ടുണ്ട്.

എന്നാൽ തുഴ‍ഞ്ഞ് തുഴഞ്ഞ് ധോണിക്ക് നാണക്കേടിന്റെ റെക്കോർഡ് എന്ന് ഏഷ്യാനെറ്റ് ധോണിയുടെ ഇന്നിംഗ്സിന് തലക്കെട്ടിട്ടത് ഫാൻസിന് അത്ര പിടിച്ച മട്ടില്ല. ടീമിലെ ബാക്കി ഒമ്പത് പേരും പിന്നെ മാങ്ങ പറിക്കാൻ പോയിരിക്കുകയായിരുന്നോ എന്നാണ് അവർ ചോദിക്കുന്നത്. ഇഷ്ടതാരത്തെ തുഴയനാക്കിയ ഏഷ്യാനെറ്റിന്റെ എഫ് ബി പേജിൽ ആരാധകർക്ക് പറയാനുള്ളത് ഇതൊക്കെയാണ്...

ഫാൻസ്‌ കേറി അങ്ങ് മേയും - ഭീഷണിയാണ്

ഫാൻസ്‌ കേറി അങ്ങ് മേയും - ഭീഷണിയാണ്

അപ്പുറത്ത് ഒരു വശം തകർന്നടിയുമ്പോൾ ഇപ്പുറത്ത് നിന്ന് വിക്കെറ്റ് പോവാതെ ആ മനുഷ്യൻ കളിച്ചതാണോടാ പുന്നാര മക്കളെ നിനക്കൊക്കെ തുഴച്ചിൽ ആയത്. ആ മനുഷ്യനെ ഉണ്ടായുള്ളൂ മര്യാദക്ക് ഒന്ന് പിടിച്ചു നിക്കാൻ. ആ ഇന്നിംഗ്സ് കളിച്ചില്ലായിരുന്നേൽ എന്ത് സംഭവിച്ചനെയെന്ന് വിവരമുള്ള എല്ലാർക്കും അറിയാം. പുച്ഛമാടോ തോന്നണേ. ഇനി ചീപ്പ്‌ പബ്ലിസിറ്റിക്കാണെങ്കിൽ പോലും ആ മനുഷ്യനെ പറ്റി ഓരോന്നിങ്ങനെ പടച്ചു വിട്ടാൽ. പുന്നാരമക്കളെ ഞങ്ങൾ ഫാൻസ്‌ കേറി അങ്ങ് മേയും, പറഞ്ഞേക്കാം.

എഡിറ്ററുടെ വായിൽ കൊഴുക്കട്ടയാണോ

എഡിറ്ററുടെ വായിൽ കൊഴുക്കട്ടയാണോ

ധോണിയെ മാത്രമേ കണ്ടുള്ളൊ ^&*ശ്യാനെറ്റെ. രഹാനയും 91 പന്തിൽ ആണല്ലോ 50 ആയതു. പിച്ചു മോശം പിച്ചാണെന്ന് പറയാൻ എന്താ നിന്റെ വായിൽ കൊഴുകോട്ടയാണോടാ ഊള എഡിറ്ററെ. കൂടെയുള്ള 9 മഹാൻമാർ എല്ലാരും ഓരോരോ റൺസ് വീതം കൂടുതൽ എടുത്തിരുന്നെങ്കിൽ, ഇത്രേം റൺസ് എടുത്തിട്ടും, മീഡിയം പേസിൽ പോലും ബാറ്റ്സ്മാൻ പരലോകം കണ്ടുപോകുന്ന പിച്ചിൽ അവസാനം വരെ പൊരുതിയിട്ടും അയാൾ ഒറ്റക്ക് പഴി കേൾക്കേണ്ടി വരില്ലായിരുന്നു.

എഡിറ്ററുടെ വായിൽ കൊഴുക്കട്ടയാണോ

എഡിറ്ററുടെ വായിൽ കൊഴുക്കട്ടയാണോ

ധോണിയെ മാത്രമേ കണ്ടുള്ളൊ ^&*ശ്യാനെറ്റെ. രഹാനയും 91 പന്തിൽ ആണല്ലോ 50 ആയതു. പിച്ചു മോശം പിച്ചാണെന്ന് പറയാൻ എന്താ നിന്റെ വായിൽ കൊഴുകോട്ടയാണോടാ ഊള എഡിറ്ററെ. കൂടെയുള്ള 9 മഹാൻമാർ എല്ലാരും ഓരോരോ റൺസ് വീതം കൂടുതൽ എടുത്തിരുന്നെങ്കിൽ, ഇത്രേം റൺസ് എടുത്തിട്ടും, മീഡിയം പേസിൽ പോലും ബാറ്റ്സ്മാൻ പരലോകം കണ്ടുപോകുന്ന പിച്ചിൽ അവസാനം വരെ പൊരുതിയിട്ടും അയാൾ ഒറ്റക്ക് പഴി കേൾക്കേണ്ടി വരില്ലായിരുന്നു.

ഇങ്ങനെ അപമാനിക്കാൻ പാടുണ്ടോ

ഇങ്ങനെ അപമാനിക്കാൻ പാടുണ്ടോ

പാടത്തും പറമ്പിലും കളിക്കുന്ന കളിയല്ലല്ലോ ഇന്ത്യൻ ടീം കളിക്കുന്നത്. ടീമിൽ 2പേർ മാത്രമേ കളിച്ചുള്ളൂ എന്നിട്ടും ആ കളിച്ചവരെ കുറ്റം പറയാൻ നിന്നോളും കുറെയെണ്ണം. ധോണി തുഴഞ്ഞില്ലായിരുന്നെങ്കിൽ വഞ്ചി എപ്പോഴേ മുങ്ങി താഴ്‌ന്നേനെ. ഇങ്ങിനെ ഒരാളെ അപമാനിക്കരുത്. ഒരു ഘട്ടത്തിൽ ഇന്ത്യ ജയിക്കും എന്ന് വരെ ഉറപ്പിച്ചതാണ്. ധോണിയുടെ വിക്കറ്റ് പോയതോടെയാണ് ആ പ്രതീക്ഷ അസ്തമിച്ചത്.

ധോണി Vs ധോണി - ഇതൊന്ന് കണ്ടുനോക്കൂ

ധോണി Vs ധോണി - ഇതൊന്ന് കണ്ടുനോക്കൂ

ധോണി 54 (114) റൺസ് എടുത്തപ്പോൾ ധോണിയെ അങ്ങ് ട്രോളി കൊല്ലുവാണല്ലോ എല്ലായെണ്ണവും. പ്രായം കൂടി, കളഞ്ഞിട്ടു പോടേയ്, എന്നൊക്കെയാ പറയുന്നേ. അല്ല ഞാൻ ഒന്നു ചോദിച്ചോട്ടെ പ്രായം കുറഞ്ഞ ഒരു ക്യാപ്റ്റൻ ഉണ്ടാലോ ഇപ്പോ ഇന്ത്യയ്ക്കു. അയാൾക്ക് എന്താ കളി ജയിപ്പിക്കാൻ പറ്റത്തില്ലെയോ. കഴിഞ്ഞ മാച്ച് കൊഹ്‌ലി 11 (22) ധോണി 78 (79). ഇന്നലത്തെ മാച്ച് കൊഹ്‌ലി 3 (12) - ധോണി 54 (114). ഇതൊക്കെ കണ്ടിട്ടു ആണോ പഴയ ക്യാപ്റ്റനെ തള്ളി പറയുന്നേ.

പുകഴ്ത്തിയില്ലേലും ഇകഴ്ത്തരുത്

പുകഴ്ത്തിയില്ലേലും ഇകഴ്ത്തരുത്

തോല്ക്കുമെന്ന് കണ്ട പല മത്സരങ്ങളും ധോണി ജയിപ്പിച്ചിട്ടുണ്ട്, അത് കാണാതെ പോകരുത്. ധോണി തുഴഞ്ഞു നിന്നതു കൊണ്ടാണ് നാണക്കേടില്ലാതെ വഞ്ചി മുന്നോട്ട് പോയത്. ധോണി വീണതോടു കൂടി ബാക്കിയുള്ള വിക്കറ്റും വഞ്ചിയും കൂടി മുങ്ങാന് അധികസമയം വേണ്ടി വന്നില്ല എന്നത് ധോണിയുടെ ചെറുത്തുനില്പ് എത്രത്തോളം ഉണ്ടായിരുന്നു എന്നത്തിന്റെ ഉദാഹരണമാണ്. എല്ലാ ദിവസവും എല്ലാവർക്കും ഒരേപോലെ തിളങ്ങാന് കഴിഞ്ഞെന്നു വരില്ല.. പുകഴ്ത്തിയില്ലേലും ഇകഴ്ത്തരുത്.

ഏഷ്യാനെറ്റ് പോയി ജയിപ്പിക്കൂ

ഏഷ്യാനെറ്റ് പോയി ജയിപ്പിക്കൂ

ഒരു കരയ്ക്കടുപ്പിക്കാന്‍ ആ തുഴയനേ ഉണ്ടായിരുന്നുള്ളു. ഇത്രം നാണക്കേടുണ്ടേല്‍ നാളെ മുതല്‍ ഒരു ടീമിനെ ഏഷ്യാനെറ്റ് അങ്ങട്ടിറക്ക്. എന്നിട്ടുണ്ടാക്ക്. കഴിഞ്ഞകളിയില്‍ ബെസ്റ്റ് ഫിനിഷര്‍ ആയിരുന്നു. ഇതിലിപ്പോ തോല്‍വിയുടെ ഉത്തരവാദിയും. തരാത്തരത്തിനു നിറം മാറുന്ന മാധ്യമധര്‍മ്മം ല്ലേ. ഇന്നലത്തെ ഇന്ത്യയുടെ ബാറ്റിംഗ് ലൈവ് ആയി കണ്ട ഒരു മോനെങ്കിലും നിങ്ങളുടെ പേജിലോ ചാനലിലോ ഉണ്ടോ.

എന്ത് ചെയ്താലും കുറ്റമാണല്ലോ

എന്ത് ചെയ്താലും കുറ്റമാണല്ലോ

ഇനി ധോണിയെ വല്ലതും പറഞ്ഞാൽ നിന്റെ തന്തക്ക് ഞാൻ വിളിക്കും. ആ കോഹ്ലി ചേസർ കിംഗ് എങ്ങോട്ടാ പോയൊ. കളി ജയിച്ചാ കോലി ടാ തോറ്റാൽ ധോണി ടാ. ഹാഫ് സെഞ്ചുറി അടിച്ചാലും കുറ്റം ഡക്ക് ആയാലും കുറ്റം - എങ്ങനെ സഹിക്കും എന്ന് പറയൂ. തോൽവിക്ക് കാരണം ജഡേജ ആണ് അവൻ ടീമിൽ ഉണ്ടായാൽ പിന്നെ ഒന്നും നോക്കേണ്ട തോൽവി ഉറപ്പാ - ഒരു സമാധാനത്തിന് ജഡേജയെ പള്ള് പറയുന്നവരും ഉണ്ട്.

ഒന്നും മറക്കല്ലേടാ മക്കളേ

ഒന്നും മറക്കല്ലേടാ മക്കളേ

ഇവിടെ ധോണിയെ തെറിവിളിക്കുന്ന കൂട്ടുകാരോട്. നിന്റെയൊക്കെ ബാക്കിയുള്ള (രെഹാന ഒഴികെ) കളിക്കാർ എന്ത് കോപ്പാടാ ഉണ്ടാക്കിയത്. കഴിഞ്ഞ കളിയൊന്നും മറക്കല്ലെടാ. 1983 നു ശേഷം ഒരു വേൾഡ് കപ്പ് കണ്ടത് മറക്കല്ലേടാ. ഇന്നലത്തെ കളിയിൽ അവമ്മാരുടെ ബോളിനു മുന്നിൽ മുട്ടിനിക്കാൻ പോലുമായില്ല ഒരുത്തനും എന്നിട്ടു കൊണാപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു - അങ്ങനെ കഴിഞ്ഞതെല്ലാം ഒരു ദിവസം കൊണ്ട് മറക്കല്ലേ എന്ന് അടുത്ത റിക്വസ്റ്റ്.

ധോണിയെ പിന്നെയും ക്യാപ്റ്റനാക്കുന്നോ

ധോണിയെ പിന്നെയും ക്യാപ്റ്റനാക്കുന്നോ

ഇത്രേം ബോർ അടിച്ച കളി ഇതുവരെ കണ്ടിട്ടില്ല. എന്തൊരു തുഴച്ചിൽ. പകുതി ആയപ്പോൾ ഉറങ്ങിയത് നന്നായി. ഇന്ത്യൻ നേവിയിൽ അടുത്ത ക്യാപ്റ്റൻ ആക്കാൻ കേന്ദ്ര ഗവണ്മെന്റ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ കേൾക്കുന്നു. ധോണിയെ നമ്മൾ ഒരിക്കലും കളിയാക്കരുത് അദ്ദേഹം അദ്ധേഹത്തിന്റെ ജോലിയല്ലേ ചെയ്തത് - തുഴച്ചിൽ!

ക്രിക്കറ്റെന്താ എന്ന് പഠിച്ചിട്ട് വാ

ക്രിക്കറ്റെന്താ എന്ന് പഠിച്ചിട്ട് വാ

ധോണിയെ മാത്രം തിരഞ്ഞു പിടിച്ചു ട്രോളുന്ന മീഡിയയോട് പറയാൻ ഫസ്റ്റ് നിങ്ങൾ ധോണിയേയും ക്രിക്കറ്റ്‌ എന്നാ ഗെയിം ഫസ്റ്റ് പോയി പഠിക്കാൻ നോക്ക് എനിട്ട്‌ പോസ്റ്റ്‌ ഇട്. അത് പറ്റില്ലെങ്കിൽ പിച്ചിനെക്കുറിച്ചെങ്കിലും പഠിക്കൂ - ധോണി തുഴഞ്ഞില്ലായിരുന്നേൽ കാണാമായിരുന്നു ഇന്ത്യ നൂറിൽ താഴെ സ്കോറിന് പുറത്താകുന്നത്... ധോണിയെ കുറിച്ചു പറയുന്നവർ ആദ്യം ആ പിച്ചിനെ കുറിച്ചു പഠിക്കൂ.

English summary
Fans reactions to Asianet after MS Dhoni registers his slowest fifty in ODI.
Please Wait while comments are loading...