ഭാര്യയ്ക്കൊപ്പം ഇസ്ലാമിന് നിരക്കാത്ത ഫോട്ടോ.. ഓൾറൗണ്ടർ ഇർഫാൻ പത്താന് പൂരട്രോൾ, അയ്യയ്യേ ഇത് കഷ്ടം!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഇന്ത്യൻ‌ ക്രിക്കറ്റ് ടീമിലെ സ്റ്റാർ താരമായിരുന്നു ഒരു കാലത്ത് ഇർഫാൻ പത്താൻ. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാമത്തെ ഓവരിൽ ഹാട്രിക് നേടിയ ഏക ഫാസ്റ്റ് ബൗളറാണ് ബറോഡയിൽ നിന്നുള്ള ഈ ഇടംകൈയൻ. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം ഇപ്പോൾ ഫോമിലില്ല. ഇന്ത്യൻ ടീമിലും ഇല്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തി ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് 32കാരനായ പത്താൻ ജൂനിയർ.

വെൽക്കം ടു സെൻട്രൽ ജയിൽ - എന്തൊരു കൃത്യമായ പ്രവചനം... ജനപ്രിയ നായകൻ ദിലീപിന് ഫേസ്ബുക്കിൽ ട്രോളിന്റെ ജോർജേട്ടൻസ് പൂരം!!

ഇന്ത്യൻ ടീമിൽ കളിക്കുന്നില്ലെങ്കിൽ ഇർഫാൻ പത്താനെക്കുറിച്ചുള്ള വാർത്തകൾക്ക് ഒരു പഞ്ഞവും ഇല്ല. ഐ പി എല്ലിൽ മികച്ച പ്രകടനം നടത്തിയാലും ഇല്ലെങ്കിലും പത്താൻ വാർത്തകളിലുണ്ടാകും. ഇപ്പോഴിതാ, സോഷ്യൽ മീഡിയ സൈറ്റായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇർഫാൻ പത്താനെ വാർത്തയിലെ താരമാക്കിയിരിക്കുന്നത്. ഭാര്യ സാഫ ബെയ്ഗിനൊപ്പമുള്ള ഒരു ചിത്രമാണ് ഇർഫാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

pathan

ഈ പെണ്ണ് ഒരു ശല്യമാണ് എന്ന കാപ്ഷനോടെയായിരുന്നു ഇർഫാൻ പത്താന്റെ ട്വിറ്റർ ഫോട്ടോ. ലവ്, വൈഫൈ എന്നീ ഹാഷ് ടാഗുകളും താരം ചേർത്തു. എന്നാൽ ഇർഫാൻ പത്താന്‌റെ ഭാര്യ മുഖം മറച്ചിട്ടില്ല എന്ന് പറഞ്ഞ് തുടങ്ങിയില്ലേ വിശ്വാസികളുടെ പൊങ്കാല. ഇർഫാൻ പോസ്റ്റ് ചെയ്ത ചിത്രം ഇസ്ലാമികമല്ല എന്ന് വരെ ആളുകൾ പറഞ്ഞുകളഞ്ഞു. 2016 ഫെബ്രുവരി 16നാണ് മെക്കയിൽ വെച്ച് ഇർഫാൻ പത്താൻ സാഫ ബെയ്ഗിനെ വിവാഹം ചെയ്തത്.

Read in English: Fans troll Irfan Pathan
English summary
Indian cricketer Irfan Pathan is trying to make his way back to the Indian team. However, the Baroda man was strolled on social media soon after he posted a picture with his wife - Safa Baig.
Please Wait while comments are loading...