ക്യാപ്റ്റൻ വിരാട് കോലി തന്നെ വില്ലൻ... ഈ പാർട്ണർഷിപ്പ് ശരിയാകില്ല... എണ്ണിപ്പറഞ്ഞ് അനിൽ കുംബ്ലെ!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ക്യാപ്റ്റൻ വിരാട് കോലിയുമായി ഒത്തുപോകാൻ പറ്റാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് അനിൽ കുംബ്ലെ രാജിവെച്ചു. കോച്ചുമായി തനിക്ക് യാതൊരു പ്രശ്നങ്ങലുമില്ല എല്ലാം മാധ്യമങ്ങളുടെ ഊഹോപാഹങ്ങളാണ് എന്ന് പറഞ്ഞ വിരാട് കോലിക്ക് തെറ്റി. തെറ്റി എന്നല്ല വിരാട് കളളം പറഞ്ഞു എന്ന് വേണം കരുതാൻ. ഹെഡ് കോച്ചിന്റെ ചുമതലയിൽ നിന്നൊഴിഞ്ഞ ശേഷം കുംബ്ലെ പറയുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നത് ഇതാണ്...

ഒന്നും ഒറ്റയ്ക്ക് വേണ്ട

ഒന്നും ഒറ്റയ്ക്ക് വേണ്ട

ബി സി സി ഐയും സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവർ അംഗങ്ങളായ ഉപദേശക സമിതിക്കും കുംബ്ലെ ആദ്യമേ തന്നെ നന്ദി പറയുന്നു. തന്നിൽ വിശ്വാസം അർപ്പിച്ചതിനാണ് ഇത്. ഒരു വർഷക്കാലയളവിൽ ടീം ഇന്ത്യ നേടിയ വിജയങ്ങൾക്ക് ക്യാപ്റ്റനും മുഴുവൻ ടീമിനും കോച്ചിങിലും സപ്പോർട്ട് സ്റ്റാഫിലും ഉള്ള അംഗങ്ങൾ‌ക്കും കുംബ്ലെ ക്രെഡിറ്റ് കൊടുക്കുന്നു.

ക്യാപ്റ്റന് പ്രശ്നം സ്റ്റൈലാണ്

ക്യാപ്റ്റന് പ്രശ്നം സ്റ്റൈലാണ്

തന്നോട് ക്യാപ്റ്റന് പ്രശ്നങ്ങളുള്ളതായി അടുത്തിടെയാണ് കുംബ്ലെ മനസിലാക്കുന്നത് എന്ന് വേണം കരുതാൻ. താൻ ഹെഡ് കോച്ചായി തുടരുന്നതിലും തന്റെ സ്റ്റൈലിലും ക്യാപ്റ്റൻ കോലിക്ക് അഭിപ്രായവ്യത്യാസം ഉള്ളതായി കരുതുന്നു. ക്യാപ്റ്റനും കോച്ചിനുമിടയിലുള്ള അതിർവരമ്പുകളെ എപ്പോഴും ബഹുമാനിക്കുന്ന ആളാണ് താൻ എന്ന് കുംബ്ലെ വ്യക്തമാക്കുന്നു.

പാർട്ണർഷിപ്പ് മുന്നോട്ട് പോകില്ല

പാർട്ണർഷിപ്പ് മുന്നോട്ട് പോകില്ല

ക്യാപ്റ്റനും കോച്ചും തമ്മിലുള്ള അകൽച്ച പരിഹരിക്കാൻ ബി സി സി ഐ ശ്രമം നടത്തിയത് വിലപ്പോയില്ല. ഇക്കാര്യം കുംബ്ലെ എടുത്തുപറയുന്നു. വിരാട് കോലിയും താനും തമ്മിലുള്ള പാർട്ണർഷിപ്പ് സ്മൂത്തായി മുന്നോട്ടുപോകില്ല എന്ന അഭിപ്രായക്കാരനാണ് കുംബ്ലെയും. താൻ ഒഴിഞ്ഞുകൊടുക്കുക എന്നത് മാത്രമാണ് നിലവിലുള്ള പരിഹാരം.

അത് മാത്രമേ ചെയ്തുള്ളൂ

അത് മാത്രമേ ചെയ്തുള്ളൂ

പ്രൊഫഷണിസം, അച്ചടക്കം, കമ്മിറ്റ്മെന്റ്, സത്യസന്ധത, തുടങ്ങിയ പല കാര്യങ്ങളിലും കുംബ്ലെയ്ക്ക് കാഴ്ചപ്പാടുകളുണ്ട്. കോച്ചിന്റെ റോൾ എന്നത് കളിക്കാർക്ക് നേരെ പിടിക്കുന്ന ഒരു കണ്ണാടി പോലെയാണ്. ബി സി സി ഐ പറ്റിയ ഒരു കോച്ചിനെ കണ്ടുപിടിക്കും എന്ന കാര്യത്തിലും കുംബ്ലെയ്ക്ക് സംശയമേതുമില്ല. ഇന്ത്യയിലെ പരശതം ആരാധകർക്ക് നന്ദി പറയാനും ടീം ഇന്ത്യയ്ക്ക് ഭാവുകങ്ങൾ നേരാനും കുംബ്ലെ മറന്നില്ല.

അപ്രതീക്ഷിതമായ രാജി

അപ്രതീക്ഷിതമായ രാജി

ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിലേക്ക് തിരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് അനിൽ കുംബ്ലെ കോച്ചിന്റെ സ്ഥാനം രാജിവെച്ചത്. കുംബ്ലെയുടെ കാലാവധി അവസാനിക്കുന്ന അതേദിവസം. കാലാവധി ചാന്പ്യൻസ് ട്രോഫിയോടെ തീർന്നെങ്കിലും വെസ്റ്റ് ഇൻഡീസ് പര്യടനം വരെ തുടരാൻ ബി സി സി ഐ കുംബ്ലെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുണ്ടായില്ല.

English summary
Former India captain Anil Kumble shocked all as he stepped down from the post of India's Head Coach. BCCI in a statement said,"The Board of Control for Cricket in India confirms that Anil Kumble has withdrawn his services as the post of the Head Coach for the Senior India Men's team."
Please Wait while comments are loading...