ഗൗതം ഗംഭീർ വീണ്ടും ഒരു പെൺകുട്ടിയുടെ അച്ഛനായി.. ലിറ്റിൽ ഏഞ്ചലിന് ആശംസയുമായി താരങ്ങളും ആരാധകരും!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനുമായ ഗൗതം ഗംഭീറിന്റെ ഭാര്യ പ്രസവിച്ചു. പെൺകുട്ടിയാണ്. ഗംഭീറിന്റെ മൂത്തകുട്ടിയും പെൺകുട്ടിയാണ്. ഗംഭീർ തന്നെയാണ് മകളുടെ ഫോട്ടോ സഹിതം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ഈ വിവരം പങ്കുവെച്ചത്. മൂത്തമകളായ ആസിന്റെ മടിയിൽ ഇളയ മകൾ കിടക്കുന്ന ചിത്രമാണ് ഗംഭീർ ഷെയർ ചെയ്തത്.

gautam-gambhir-daughters

ഒരു മാലാഖ ഞങ്ങളുടെ കുടുംബത്തെ ആശീർവദിക്കുന്നു. ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ നിറം പിടിപ്പിക്കുന്നു. വെൽക്കം ടു ദി വേൾഡ്, ലിറ്റിൽ ഏഞ്ചൽ - ഗംഭീർ ട്വിറ്ററിൽ എഴുതി. 2011 ഒക്ടോബറിലാണ് ഗൗതം ഗംഭീറും നടാഷയും വിവാഹിതരായത്. രണ്ട് വർഷം മുമ്പാണ് ഇവർക്ക് ആസിൻ എന്ന മൂത്തമകൾ ജനിച്ചത്. ഇപ്പോഴിതാ രണ്ടാമത്തെ പെൺകുട്ടിയും. മകൾ ജനിച്ച സന്തോഷം പങ്കുവെച്ച ഗംഭീറിന്റെ സഹതാരങ്ങളും ആരാധകരും അഭിനന്ദിക്കുകയാണ് ട്വിറ്ററിൽ.

English summary
Veteran India cricketer and Kolkata Knight Riders captain Gautam Gambhir became a proud father once again after his wife gave birth to their second daughter.
Please Wait while comments are loading...