ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയ്‌ക്കെതിരെ പ്രതികാരം വീട്ടാന്‍ സുവര്‍ണാവസരമെന്ന് ഇമ്രാന്‍ ഖാന്‍

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനും ഇന്ത്യയും ഏറ്റമുട്ടാനൊരുങ്ങുമ്പോള്‍ മുന്‍ താരങ്ങളും ആവേശത്തിലാണ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചെങ്കിലും ഫൈനലില്‍ കളിമാറും. പ്രത്യേകിച്ചും അവസാന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ പുറത്തെടുത്ത മികവ് കണക്കിലെടുക്കുമ്പോള്‍.

ആദ്യ മത്സരത്തിലെ തോല്‍വിക്ക് പരകം വീട്ടുകകൂടിയായിരിക്കും പാക്കിസ്ഥാന്റെ ലക്ഷ്യം. ഒരേ ടൂര്‍ണമെന്റില്‍ തന്നെ അതിനുള്ള അവസരം ഒത്തുവന്നിരിക്കുകയാണെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ പറയുന്നു. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ പാക്കിസ്ഥാന് സുവര്‍ണാവസരമാണ് ഫൈനലെന്ന് ഇമ്രാന്‍ പ്രതികരിച്ചു.

imrankhan

ഇന്ത്യയെ തോല്‍പിച്ച് രാജ്യത്തിന്റെ ക്രിക്കറ്റ് അഭിമാനം തിരിച്ചു നല്‍കാം. ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരം പാക്കിസ്ഥാന്‍ തോറ്റ രീതി അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. ടീം തെറ്റുകള്‍ കണ്ടെത്തി തിരുത്തണമെന്നും പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ഇമ്രാന്‍ പറഞ്ഞു.

ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍കരുതെന്ന് ഇമ്രാന്‍ ഖാന്‍ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ ഉപദേശിക്കുന്നു. ഇന്ത്യയ്ക്ക് മികച്ച ബാറ്റിങ് നിരയുണ്ട്. ഇന്ത്യ വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയാല്‍ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദിലാകും. സ്പിന്നര്‍മാരെയും ഹസന്‍ അലിയെയും ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും ഇമ്രാന്‍ പറയുന്നു.

English summary
Golden opportunity for Pakistan to avenge loss to India: Imran Khan
Please Wait while comments are loading...