ഇതാ ഇന്ത്യയുടെ ബെൻ സ്റ്റോക്സ്.. പേര് ഹർദീക് പാണ്ഡ്യ... പറയുന്നത് ആരെന്നോ സാക്ഷാൽ വിരാട് കോലി!!

  • Posted By:
Subscribe to Oneindia Malayalam

ബെൻ സ്റ്റോക്സ് - വർത്തമാന ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള ഓൾറൗണ്ടർ. ഇംഗ്ലണ്ടിന്റെ വെടിച്ചില്ല് ബാറ്റ്സ്മാനും ബൗളറും കിടിലൻ ഫീൽഡറും. ഏത് ക്യാപ്റ്റനും മോഹിക്കുന്ന കളിക്കാരൻ. ഐ പി എല്ലിൽ പുനെയ്ക്ക് വേണ്ടി ആദ്യ സീസണ്‍ കളിച്ച ബെൻ ആരാധകരുടെ മനം കവർന്നാണ് മടങ്ങിയത്. ജാക്ക് കാലിസിനൊപ്പം നിൽക്കാൻ പോകുന്ന ഓള്‍റൗണ്ടറായിട്ടാണ് സ്റ്റോക്സിനെ ആരാധകർ കരുതുന്നത്.

വിരാട് കോലി ബോൾ ബോയിയെ തൊഴിച്ച് കൊല്ലാൻ നോക്കിയോ? ഹേറ്റേഴ്സ് കോലിയെ കല്ലെറിയും മുൻപ് ഈ വീഡിയോ കാണൂ!

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോലി ഹർദീക് പാണ്ഡ്യയെ വിളിക്കുന്നത് ഇന്ത്യയുടെ ബെൻ സ്റ്റോക്സ് എന്നാണ്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധസെഞ്ചുറി നേടിയ 23കാരൻ പാണ്ഡ്യയ്ക്ക് ഇന്ത്യയുടെ ബെൻ സ്റ്റോക്സാൻ കഴിയുമെന്ന് കോലി പറയുന്നു. മിഡിൽ ഓർഡർ ബാറ്റ്സ്മാനും ഫാസ്റ്റ് മീഡിയം ബൗളറുമാണ് പാണ്ഡ്യ. ഫീല്‍ഡിങിലും അസാമാന്യമായ കഴിവുണ്ട്.

hardikpandya-viratkohli
Mumbai Beat Bangalore By 5 Wickets

ബറോഡക്കാരനായ ഹർദീക് പാണ്ഡ്യ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചാണ് ശ്രദ്ധേയനായത്. ക്രീസിലെത്തിയാൽ ഉടൻ കൂറ്റനടികൾക്കുള്ള കഴിവാണ് പാണ്ഡ്യയെ വ്യത്യസ്തനാക്കുന്നത്. നിലയുറപ്പിച്ചാൽ സ്റ്റോക്സിനെക്കാള്‍ അപകടകാരിയാണ് പാണ്ഡ്യ. ഇന്ത്യയ്ക്ക് വേണ്ടി 17 ഏകദിനങ്ങളും 19 ട്വന്‍റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഹർദീക് പാണ്ഡ്യയുടെ സഹോദരൻ ക്രുനാൽ പാണ്ഡ്യയും ഐ പി എല്ലിൽ മുംബൈയുടെ കളിക്കാരനാണ്.

English summary
Hardik Pandya could end India's search for a fast bowling all-rounder in Test cricket, according to captain Virat Kohli.
Please Wait while comments are loading...