നടുവിരല്‍ അശ്ലീലത്തിന് ശേഷം മൊബൈല്‍ വലിച്ചെറിയലും!ആര്‍പി സിംഗ് വീണ്ടും വിവാദത്തില്‍...വീഡിയോ കാണാം..

  • By: Afeef
Subscribe to Oneindia Malayalam

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തിനിടെ കാണികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്ന ആര്‍പി സിംഗിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്‍ഡോറിലെ ഫൈനല്‍ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ആര്‍പി സിംഗ് മൊബൈല്‍ വാങ്ങിയ ശേഷം ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞത്.

മൊബൈല്‍ വാങ്ങുന്നതിന് മുന്‍പ് ഗ്യാലറിയിലുള്ള ആരാധകര്‍ക്ക് ചിരിച്ചുകൊണ്ട് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കി നിമിഷങ്ങള്‍ക്കകമാണ് ആര്‍പി സിംഗിന്റെ സ്വഭാവം മാറിയത്. ഓട്ടോഗ്രാഫ് നല്‍കിയ ശേഷം കാണികളുടെ അടുത്തെത്തിയ ആര്‍പി സിംഗ് മൊബൈല്‍ വാങ്ങി വലിച്ചെറിയുകയായിരുന്നു. എന്നാല്‍ കാണികളിലാരെങ്കിലും ആര്‍പി സിംഗിനെ പ്രകോപിപിച്ചതാണോ ഇതിനു കാരണമെന്ന് വ്യക്തമല്ല.

rpsingh

കാണികള്‍ അദ്ദേഹത്തെ മോശം വാക്കുകള്‍ ഉപയോഗിച്ച് പ്രകോപിപിച്ചിരുന്നതായാണ് ആര്‍പി സിംഗിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഫൈനലിന്റെ മൂന്നാം ദിവസത്തെ കളിക്കിടെ കാണികളോട് നടുവിരല്‍ ഉയര്‍ത്തി അശ്ലീലം കാണിച്ചെന്ന ആരോപണവും ആര്‍പി സിംഗിനെതിരെ ഉയര്‍ന്നിരുന്നു. രഞ്ജി ട്രോഫിയില്‍ ആദ്യ കിരീടം സ്വന്തമാക്കിയ ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ബൗളറായിരുന്നു ആര്‍പി സിംഗ്.

English summary
RP Singh has had a sensational season with the title winning Gujarat team but he has also been in the news for a few wrong reasons.
Please Wait while comments are loading...