ധോണിക്കെന്താ കൊമ്പുണ്ടോ? ഹര്‍ഭജന്‍ കലിപ്പിലാണ്!! ഭാജിയെ ചൊടിപ്പിച്ചത്....

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്കു തന്നെ പരിഗണിക്കാതിരുന്നതിന്റെ കലിപ്പിലാണ് വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഭാജിയെ പ്രകോപിതനാക്കി. ധോണി ഫോമിലല്ലെങ്കിലും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കുശാഗ്രബുദ്ധിയുമെല്ലാം ടീമിനു ഗുണം ചെയ്യുമെന്നാണ് ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത്.

സനത് ജയസൂര്യയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ വാട്‌സ് ആപ്പില്‍; കൂടെ പ്രമുഖ നടിയും

15 കാരിയുടെ ഫോണ്‍വിളിയില്‍ സംശയം!! അമ്മയുടെ താക്കീത്, പെണ്‍കുട്ടി ആ കടുംകൈ ചെയ്തു!!

1

ധോണി ടീമിനൊപ്പമുള്ളത് മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന കാര്യം ഹര്‍ഭജനും സമ്മതിക്കുന്നു. അദ്ദേഹം മികച്ച ക്യാപ്റ്റനാണ്. കളിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. പക്ഷെ ഞാനും ധോണിയെപ്പോലെ ഏറെ അനുഭവസമ്പത്തുള്ള താരമാണ്.

3

ധോണിക്കു നല്‍കിയ ആനുകൂല്യം തനിക്ക് നിഷേധിക്കപ്പെട്ടതിന്റെ കാരണം അറിയില്ല. 19 വര്‍ഷമായി താന്‍ ഇന്ത്യക്കായി കളിക്കുന്നു. ജയവും തോല്‍വിയുമെല്ലാം കണ്ടു. രണ്ടു ലോകകപ്പ് വിജയങ്ങളിലും താന്‍ പങ്കാളിയായിട്ടുണ്ടെന്നും ഭാജി ചൂണ്ടിക്കാട്ടി.

2

ഞാന്‍ എന്നെത്തന്നെ സ്വയം പുകഴ്ത്തിപ്പറയുകയല്ല. ധോണിക്ക് നല്‍കിയ പരിഗണന സെലക്ടര്‍മാര്‍ എനിക്കും നല്‍കണമായിരുന്നു. കഴിയുന്നത്ര ഇന്ത്യക്കു വേണ്ടി കളിക്കണമെന്നു തന്നെയാണ് താനും ആഗ്രഹിക്കുന്നതെന്നും സ്പിന്നര്‍ പറഞ്ഞു. ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയും ചാംപ്യന്‍സ് ട്രോഫി ടീമിലേക്കു പരിഗണിക്കാതിരുന്നത് ശരിയായില്ലെന്നും ഹര്‍ഭജന്‍ തുറന്നടിച്ചു.

English summary
Veteran off-spinner Harbhajan Singh says that he is not given the kind of 'privilege' that Mahendra Singh Dhoni gets when it comes to selection for Team India. Harbhajan was referring to Dhoni being named for the Indian squad for the ICC Champions Trophy.
Please Wait while comments are loading...