ശ്രീശാന്തും സഞ്ജുവും പോട്ടെ, ഇന്ത്യന്‍ ടീമിലേക്ക് ഇവര്‍... വിഷ്ണു വിനോദ്, സന്ദീപ് വാര്യര്‍, ബാസില്‍!

  • By: Kishor
Subscribe to Oneindia Malayalam

കേരളത്തിന്റെ ഏറ്റവും വിജയിച്ച ക്രിക്കറ്റ് താരം ആര്. ഒരുത്തരമേ ആരും പറയൂ. എസ് ശ്രീശാന്ത്. എന്നാല്‍ കയ്യിലിരുപ്പ് ശ്രീശാന്തിന് വിനയായി. ഇന്ത്യയിലെ തന്നെ മികച്ച ഫാസ്റ്റ് ബൗളറായിരുന്ന ശ്രീശാന്തിന് ചൂടന്‍ സ്വഭാവവും ഐ പി എല്‍ കോഴക്കേസുമാണ് പണിയായത്. ശ്രീശാന്തിന് പിന്നാലെ അടുത്ത പ്രതീക്ഷയായ സഞ്ജു സാംസണ്‍ ആകട്ടെ ഇടയ്‌ക്കൊന്ന് മിന്നിയെങ്കിലും പിന്നെ മങ്ങുകയാണ്.

Read Also: പൊട്ടുതൊട്ട് ഹിന്ദു ചെക്കന്മാരുടെ കൂടെ നടക്കുന്ന മുസ്ലിം പെണ്ണ്... അസ്‌നിയയ്ക്ക് ലീഗുകാരുടെ തെറിവിളി..

എന്നാല്‍ ശ്രീശാന്തിലും സഞ്ജു സാംസണിലും മാത്രമല്ല, വേറെയും ചില ചുണക്കുട്ടികളിലും കേരള ക്രിക്കറ്റിന് പ്രതീക്ഷ വെക്കാവുന്നതാണ്. ഇന്ത്യന്‍ ടീം വരെ വളരാന്‍ കഴിവുള്ള ഈ മൂവര്‍ സംഘമാകും ഇനി കുറേക്കാലം കേരള ക്രിക്കറ്റിലെ താരങ്ങള്‍. ഇവരാണ് അവര്‍ - വിഷ്ണു വിനോദ്, സന്ദീപ് വാര്യര്‍, ബാസില്‍ തമ്പി. മൂവരും ഐ പി എല്‍ താരലേലത്തിനുണ്ട്. ഒപ്പം രോഹന്‍ പ്രേം. ഫാബിദ് ഫറൂഖ്, വിനോദ് കുമാര്‍ എന്നിവരും.

സൗത്ത് സോണിനെ കളി ജയിപ്പിച്ചു

സൗത്ത് സോണിനെ കളി ജയിപ്പിച്ചു

വ്യാഴാഴ്ച നടന്ന മുഷ്താഖ് അലി സോണല്‍ മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് പേര്‍ സൗത്ത് സോണിന് വേണ്ടി കളിക്കാന്‍ ഇറങ്ങി. ബൗളിംഗ് ഓപ്പണ്‍ ചെയ്ത സന്ദീപ് വാര്യര്‍ നാലോവറില്‍ 19 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഓപ്പണിങ് ഇറങ്ങിയ വിഷ്ണു വിനോദാകട്ടെ 20 പന്തില്‍ 36 റണ്‍സടിച്ചു. കളി സൗത്ത് സോണ്‍ 5 വിക്കറ്റിന് ജയിച്ചു. 16 അംഗ ടീമില്‍ ഉണ്ടായിരുന്നെങ്കിലും ബാസില്‍ തമ്പിക്ക് അവസരം കിട്ടിയില്ല.

വെടിക്കെട്ടാണ് വിഷ്ണു വിനോദ്

വെടിക്കെട്ടാണ് വിഷ്ണു വിനോദ്

ഈയിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്സില്‍ കേരളത്തിന് വേണ്ടി വിഷ്ണു വിനോദ് നേടിയത് 218 റണ്‍സ്. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളും പെടും. മോസ്റ്റ് ഡേഞ്ചറസ് ബാറ്റ്‌സ്മാന്‍ ഇന്‍ ദ സൈഡ് - കമന്ററി ബോക്‌സിലുണ്ടായിരുന്ന വിവേക് റസ്ദാന്റെ ഈ വിശേഷണം മാത്രം മതി, വിഷ്ണു വിനോദിന്റെ മാറ്റ് അറിയാന്‍.

ഇതാ ചില സാംപിളുകള്‍

ഇതാ ചില സാംപിളുകള്‍

ആന്ധ്രയ്‌ക്കെതിരെ 45 പന്തില്‍ 65 റണ്‍സ്. ശക്തരായ കര്‍ണാടകയ്‌ക്കെതിരെ 35 പന്തില്‍ 64, ഹൈദരാബാദിനെതിരെ 28 പന്തില്‍ 37, ഗോവയ്‌ക്കെതിരെ 13 പന്തില്‍ 35, തമിഴ്‌നാടിനെതിരെ 11 പന്തില്‍ 19 റണ്‍സ്. റാന്നി പെരുനാട് സ്വദേശിയായ വിഷ്ണു വിനോദ് ഇത്തവണ ഐ പി എല്ലില്‍ അരങ്ങേറ്റം കുറിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സന്ദീപ് വാര്യരും ബാസില്‍ തമ്പിയും

സന്ദീപ് വാര്യരും ബാസില്‍ തമ്പിയും

ഫാസ്റ്റ് ബൗളര്‍മാരായ സന്ദീപ് വാര്യരും ബാസില്‍ തമ്പിയുമാണ് ഇത്തവണ ഐ പി എല്‍ ലേലത്തില്‍ മെച്ചമുണ്ടാക്കാന്‍ സാധ്യതയുള്ള മറ്റ് രണ്ട് താരങ്ങള്‍. സയ്യിദ് മുഷ്താഖ് അലി ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച ബൗളിംഗ് പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. സന്ദീപ് വാര്യര്‍ ഐ പി എല്ലില്‍ ബാംഗ്ലൂര്‍ ടീമിലുണ്ടായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജൂനിയര്‍ തലത്തില്‍ കളിച്ചിട്ടുമുണ്ട്.

English summary
Hard-hitting Vishnu, fast bowlers Sandeep and Thampi for IPL.
Please Wait while comments are loading...