വിശപ്പടക്കിയത് മാഗി കഴിച്ച്; കടം വാങ്ങി ജീവിതം; ഹര്‍ദിക് പാണ്ഡെയുടെ കൗമാരം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ യുവതാരമാണ് ഹര്‍ദിക് പാണ്ഡെ. ഓള്‍ റൗണ്ടറുടെ മികവ് നികത്താന്‍ ഹര്‍ദിക് പാണ്ഡെയ്ക്ക് സാധിക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി തറപ്പിച്ചുപറയുമ്പോള്‍. എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറിക്കഴിഞ്ഞ ഈ ഇരുപത്തിമൂന്നുകാരന്‍ ഭാവിയിലെ താരമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

വെടിക്കെട്ട് ബാറ്റിങ്ങും മിന്നുന്ന പേസ് ബൗളിങ്ങും പാണ്ഡെയെ വ്യത്യസ്തനാക്കുന്നു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റേക്‌സുമായാണ് പാണ്ഡെയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ താരതമ്യം ചെയ്യുന്നത്. ലോകാത്തര താരമായെങ്കിലും പാണ്ഡെയുടെ വളര്‍ച്ച കഠിനമായ പാതയിലൂടെയായിരുന്നു. ഒരു കാലത്ത് ഭക്ഷണത്തിനുപോലും താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നതായി പാണ്ഡെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

 hardik-pandya60

അണ്ടര്‍ 19 ക്രിക്കറ്റ് കാലത്ത് താന്‍ മാഗി കഴിച്ചാണ് വിശപ്പടക്കിയതെന്ന് പാണ്ഡെ പറഞ്ഞു. വിലക്കുറവും തന്റെ പ്രിയപ്പെട്ട ഭക്ഷണവുമായിരുന്നു മാഗി. അന്നത്തെ സാഹചര്യം അതായിരുന്നു. സാമ്പത്തികമായി വീട്ടുകാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ക്രിക്കറ്റ് കിറ്റ് കടംവാങ്ങിയ പണം കൊണ്ടാണ് വാങ്ങിയിരുന്നത്. ഇന്ന് തനിക്ക് ഏതു ഭക്ഷണം വേണമെങ്കിലും കഴിക്കാമെന്നും പാണ്ഡെ പറയുന്നു.

ഹര്‍ദിക്കിന്റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡെയും ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കലാണ്. ഐപിഎല്ലില്‍ മുംബൈയുടെ പ്രധാന താരമാണ് ക്രുനാല്‍. ഒരുകാലത്ത് ഭക്ഷണത്തിനും ക്രിക്കറ്റ് പരിശീലനത്തിനും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നവര്‍ ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഇവരുടെ കുടുംബം.

English summary
How Hardik Pandya survived on Maggi before becoming Indian cricket team star
Please Wait while comments are loading...