ഹർദീക് പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയതോ.. പാണ്ഡ്യയുടെ ഗ്രാഫ് താഴേക്ക്, രോഹിതിന് അവസരം??

  • Posted By:
Subscribe to Oneindia Malayalam
പാണ്ഡ്യക്ക് പകരം ടീമിലാരുമില്ല, ഒഴിവാക്കിയതോ? | Oneindia Malayalam

മുംബൈ: വെടിക്കെട്ട് ഓള്‍റൗണ്ടർ ഹർദീക് പാണ്ഡ്യയെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കി എന്നതായിരുന്നു പോയ ദിവസം ക്രിക്കറ്റ് കളത്തിൽ നിന്നുള്ള പ്രധാന വാർത്ത. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പാണ്ഡ്യ ഇല്ല എന്നത് തീർച്ചയായും ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. വിശ്രമം അനുവദിക്കുന്നു എന്ന ന്യായം പറഞ്ഞാണ് പാണ്ഡ്യയെ ടീമിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. അതേസമയം പാണ്ഡ്യയ്ക്ക് പകരമായി ആരെയും ടീമിൽ എടുത്തിട്ടും ഇല്ല.

ഈ രോഹിത് ശർമ ആരാധകർ തള്ളുന്നത് പോലെ ഒരു സംഭവമാണോ അതോ വെറും ഓവർ റേറ്റഡോ? കണക്കുകൾ പറയുന്നത് നോക്കൂ!!

ഈ സാഹചര്യത്തിലാണ് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചത് തന്നെയാണോ അതോ ടീമിൽ നിന്നും ഒഴിവാക്കിയതാണോ എന്ന സംശയം ആരാധകരിൽ പൊങ്ങിവരുന്നത്. 24കാരനായ പാണ്ഡ്യ തന്റെ കരിയറിന്റെ തുടക്കത്തിലാണ്. അതിൽ‌ തന്നെ ടെസ്റ്റിൽ പാണ്ഡ്യ ഇത് വരെയായി മൂന്ന് മത്സരങ്ങളേ കളിച്ചിട്ടുളളൂ. ഇത് മൂന്നും ശ്രീലങ്കയ്ക്ക് എതിരെ തന്നെയാണ് താനും. എന്നാൽ ഏകദിനത്തിലും ട്വൻറി 20യിലും തുടരൻ മത്സരങ്ങൾ പാണ്ഡ്യ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്.

pandya

ചാമ്പ്യൻസ് ട്രോഫിയിലും ശ്രീലങ്കൻ പര്യടനത്തിലും മികച്ചു നിന്ന പാണ്ഡ്യ പിന്നീട് നടന്ന ഓസ്ട്രേലിയൻ ഏകദിന പരമ്പരയിലും മിന്നി. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലും പിന്നീട് നടന്ന ന്യൂസിലൻഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ലിമിറ്റഡ് ഓവർ മത്സരങ്ങളിലും പാണ്ഡ്യയ്ക്ക് തിളങ്ങാനായില്ല. ട്വന്‍റി 20 യിലെ മൂന്ന് മത്സരങ്ങളിലും പാണ്ഡ്യ ദയനീയമായി പരാജയപ്പെട്ടു. വളരെ പെട്ടെന്ന് താരമായ പാണ്ഡ്യ തന്റെ കരിയറിന്റെ തിരിച്ചിറക്കം തുടങ്ങിയോ എന്ന് പോലും ആരാധകർ സംശയിക്കുന്നു.

പുതിയ റൂട്ട്.. വേഗമെത്താം... ബാംഗ്ലൂർ - കണ്ണൂർ ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി.. യാഥാർഥ്യമാകുന്നത് വർഷങ്ങളായുള്ള ആവശ്യം!!

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ കോലിക്ക് വിശ്രമം കിട്ടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ കോലിയുടെ അത്ര പോലും മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത പാണ്ഡ്യയ്ക്കാണ് വിശ്രമം കിട്ടിയത്. അതും ടീം പ്രഖ്യാപിച്ച ശേഷം. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം മാത്രം പാണ്ഡ്യ മൂന്ന് ടെസ്റ്റും 22 ഏകദിനവും 5 ട്വന്‍റി 20 മത്സരവും കളിച്ചിട്ടുണ്ട്. ഹർദീക് പാണ്ഡ്യ ടീമിൽ ഇല്ലാത്ത സാഹചര്യത്തിൽ ആറാം നമ്പറിൽ രോഹിത് ശർമയ്ക്ക് കളിക്കാൻ അവസരം കിട്ടാൻ എല്ലാ സാധ്യതയും ഉണ്ട്.

English summary
Hardik Pandya rested for the Test series against Sri Lanka
Please Wait while comments are loading...